ഇന്ത്യന്‍ വിജയം മഴ കവര്‍ന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പോയിന്‍റ് നഷ്ടം.

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന ദിനം മഴ കാരണം ഉപേക്ഷിച്ചു. ഇതോടെ രണ്ടാം മത്സരവും വിജയിച്ച് പരമ്പര തൂത്തു വാരമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ഈ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സീസണിലെ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇത്.

ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഇതോടെ 16 പോയിന്‍റായി. അതേ സമയം വിജയശതമാനം 66.67 ആണുള്ളത്. ടീം ഇന്ത്യക്ക് രണ്ടാം സ്ഥാനമാണുള്ളത്. ശ്രീലങ്കകെതിരെയുള്ള ആദ്യ മത്സരം വിജയിച്ച പാക്കിസ്ഥാന്‍ 100 ശതമാനവുമായി ഒന്നാമതാണ്.

രണ്ടാം മത്സരം സമനിലയായതോടെ വിന്‍ഡീസിന് 4 പോയിന്‍റുകള്‍ ലഭിച്ച് അഞ്ചാമതാണ്. 26 പോയിന്‍റുമായി ഓസ്ട്രേലിയ മൂന്നാമതും 14 പോയിന്‍റുമായി ഇംഗ്ലണ്ട് നാലാമതാണ്‌.

102092469

ബംഗ്ലാദേശ്, ശ്രീലങ്ക, സൗത്താഫ്രിക്ക എന്നിവര്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചട്ടില്ലാ. ആദ്യ മത്സരം തോറ്റ ശ്രീലങ്ക അവസാന സ്ഥാനത്താണ്.

ഇന്ത്യയുടെ അടുത്ത എവേ ടെസ്റ്റ് മത്സരങ്ങള്‍ സൗത്താഫ്രിക്ക, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരെയാണ്. 2025 ജൂണിലാണ് ഫൈനല്‍ പോരാട്ടം.