പോരാട്ടാവീര്യത്തോടെ ഡൽഹി ഫൈനലിൽ. മുംബൈ ഇന്ത്യൻസിന് പണി – എലിമിനേറ്റർ.

FrwAPHQagAA30tr

ആദ്യ റൗണ്ടിലെ അവസാന മത്സരത്തിലും തകര്‍പ്പന്‍ വിജയം നേടി ഡൽഹി ക്യാപിറ്റൽസ് ടീം വുമൺസ് പ്രീമിയർ ലീഗിന്റെ ഫൈനലിലേക്ക്. യുപി വാരിയേർസിനെതിരായി നടന്ന അവസാന മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് ഡൽഹി വിജയം കണ്ടത്. ഈ വിജയത്തോടെ എട്ടു മത്സരങ്ങളിൽ നിന്ന് 12 പോയിന്റുകളുമായി ഡൽഹി ഒന്നാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതോടെ മുംബൈയുടെ പോയ്ന്റ്സ് ടേബിളിലെ ആദ്യ സ്ഥാനം നഷ്ടപ്പെടുകയും, ഡൽഹി ടൂർണമെന്റിന്റെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടുകയും ചെയ്തു. മുംബൈ ഇന്ത്യൻസും യുപി വാരിയേഴ്‌സും തമ്മിൽ നടക്കുന്ന എലിമിനേറ്ററിലെ വിജയികളാവും ഡൽഹിക്ക് ഫൈനലിൽ എതിരാളികളായി എത്തുന്നത്.

FrwfgbVaAAE9vdl

മത്സരത്തിലേക്ക് കടന്നുചെന്നാൽ ഡൽഹി ക്യാപിറ്റൽസ് ടോസ് നേടിയ ശേഷം ബോളിങ് തിരഞ്ഞെടുത്തുകയായിരുന്നു. യുപി വാരിയേഴ്സിനായി നായിക അലക്സ് ഹീലിയും(36) ശ്വേതാ സെറാവത്തും(19) പക്വതയോടെ തുടങ്ങിയെങ്കിലും സ്കോർ റേറ്റിംഗ് ഉയർത്തുന്നതിൽ ഇരുവരും പരാജയപ്പെടുകയുണ്ടായി. ശേഷമെത്തിയ ടാലിയ മഗ്രാത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു ഡൽഹിയെ നയിച്ചത്. 32 പന്തുകൾ നേരിട്ട മഗ്രാത്ത് 8 ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ 58 റൺസ് നേടുകയുണ്ടായി. മഗ്രാത്തിന്റെ ഇന്നിംഗ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറിൽ 138 റൺസായിരുന്നു യുപി വാരിയേഴ്‌സ് നേടിയത്.

See also  മലയാളി താരത്തെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. മുംബൈ ഇന്ത്യന്‍സില്‍ 17കാരനായ താരം
FrwLdgsagAIrF6k

മറുപടി ബാറ്റിംഗിൽ പതിവുപോലെ ആക്രമിച്ചു തന്നെയാണ് ഡൽഹി ഓപ്പണർമാർ തുടങ്ങിയത്. നായിക മെഗ് ലാനിങ്ങും ഷഫാലി വർമയും ആദ്യ ഓവറുകളിൽ തന്നെ യുപി ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. ലാനിങ് 23 പന്തുകളിൽ 39 റൺസ് നേടിയപ്പോൾ, 16 പന്തുകളിൽ 21 റൺസ് ആയിരുന്നു വർമ്മയുടെ സമ്പാദ്യം. ശേഷം ഡൽഹിയ്ക്കായി അലീസ് ക്യാപ്സിയും(34) മാറിസാൻ കാപ്പും(34) കളം നിറഞ്ഞതോടെ അവർ അനായാസം വിജയത്തിൽ എത്തുകയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റുകളുടെ ഏകപക്ഷീയമായ വിജയമാണ് ഡൽഹി നേടിയത്.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഡൽഹിയെ സംബന്ധിച്ച് വളരെ അർഹമായ നിലയിൽ തന്നെയാണ് ആദ്യ റൗണ്ട് ഫിനിഷ് ചെയ്തിരിക്കുന്നത്. ഫൈനലിലും ഒരു മികവാർന്ന പ്രകടനത്തോടെ പ്രാഥമിക വനിതാ പ്രീമിയർ ലീഗിലെ ചാമ്പ്യന്മാരായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഡൽഹി. മാർച്ച് 26നാണ് ടൂർണമെന്റിന്റെ ഫൈനൽ നടക്കുന്നത്.

Scroll to Top