ഇഷാന്ത് ,രഹാനെ എന്നിവർ പറഞ്ഞത് സത്യം :പിന്തുണച്ച് ഉമേഷ് യാദവ് – കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏവരും ഒരുപോലെ കാത്തിരിക്കുന്ന  ഒന്നാണ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ ഇന്ത്യ : ന്യൂസിലാൻഡ് പോരാട്ടം .തുല്യ ശക്തികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇരു ടീമുകളും ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ജൂൺ 18 മുതൽ ആരംഭിക്കുന്ന ഫൈനലിൽ കിരീടത്തിനായി ഏറ്റുമുട്ടും .

ദിവസങ്ങൾ മുൻപ് കിവീസ് നിരയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു  വിക്കറ്റ് നായകൻ കെയ്ൻ വില്യംസൺ ആണെന്ന ഇന്ത്യൻ പേസർ ഉമേഷ് യാദവ് വാക്കുകൾ ഏറെ ചർച്ചയായിരുന്നു . ഇപ്പോൾ ഇതേ കുറിച്ച് കൂടുതൽ വിശദീകരണങ്ങളും ഒപ്പം വരുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തങ്ങൾക്ക് യഥാർത്ഥ ക്രിക്കറ്റ് ലോകകപ്പ് ആണെന്നും ഉമേഷ് തുറന്ന് പറയുന്നു . ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലില്ലാത്ത  ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിക്കുന്ന ഉമേഷ് ഏറെ പ്രതീക്ഷകളോടെയാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പന്തെറിയുവാൻ വരുന്നത് എന്നതും വ്യക്തം .

താരം ഒരു പ്രത്യേക അഭിമുഖത്തിൽ  സംസാരിക്കുകയായിരുന്നു  ”ടീമിലെ ചില താരങ്ങളെങ്കിലും ഇനിയും ഇന്ത്യൻ കുപ്പായത്തിൽ  നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിക്കുമോ എന്നത് വളരെ വലിയൊരു  സംശയമാണ് .അതിനാൽ തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍   പ്രധാന ക്രിക്കറ്റ് ലോകകപ്പിന് തുല്യമാണ് . മികച്ച ടീമുകളെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം  ഫൈനലിലെത്തിയത് . ടീമിലെ സീനിയർ താരങ്ങളായ ഇഷാന്ത് ,രാഹനെ എന്നിവർ ഇക്കാര്യം വ്യക്തമാക്കിയതാണ് . ടെസ്റ്റ് ക്രിക്കറ്റ്  മാത്രം കളിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ വരുന്ന  ന്യൂസിലന്‍ഡിനെതിരായ മത്സരം ഒരു  ലോകകപ്പ് ഫൈനലിന് തുല്യമാണ്. ടീം മുഴുവനും ഐസിസി ലോക ടെസ്റ്റ് ചാമ്പിപ്പൻഷിപ് കിരീടം നേടുവാനുള്ള കഠിന ശ്രമത്തിലാണ് ” ഉമേഷ് യാദവ് വാചാലനായി .

Advertisements