15 കോടി രൂപ എന്ന് പറഞ്ഞാൽ എത്രയെന്ന് പോലും അറിയില്ല : കൊഹ്‌ലിക്കും ഡിവില്ലേഴ്‌സിനും ഒപ്പം കളിക്കാൻ കഴിയുന്നതിന്റെ സന്തോഷം വെളിപ്പെടുത്തി ജാമിസൺ

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ താരലേലത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ താരങ്ങളിലൊരാളാണ് കിവീസിന്റെ  കെയ്ൽ ജാമിസൺ.
ലേലത്തിൽ  റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തന്നെ 15 കോടി രൂപ നല്‍കി സ്വന്തമാക്കിയെങ്കിലും 15 കോടി രൂപ എന്ന് പറഞ്ഞാല്‍ ന്യൂസിലന്‍ഡിലെ എത്ര തുകയാണെന്ന്  പോലും തനിക്ക് അറിയില്ലെന്ന് ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍. വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും ഗ്ലെന്‍ മാക്സ്‌വെല്ലും എല്ലാം അടങ്ങുന്ന ഡ്രസ്സിംഗ് റൂമിന്‍റെ ഭാഗമാവാന്‍ കഴിയുന്നതിന്‍റെ ആവേശത്തിലാണ് താനെന്നും ജാമിസൺ  തുറന്ന്പറഞ്ഞു .

“ചെന്നൈയിൽ ഐപിഎല്‍ താരലേലം ആരംഭിക്കുമ്പോൾ ഇവിടെ  ന്യൂസിലന്‍ഡില്‍ സമയം രാത്രി 10.30 ആയി . സാധാരണയായി ഐപിഎല്‍ താരലേലത്തിന് ഞാന്‍ വലിയ പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ ഇത്തവണ തന്‍റെ പേരുള്ളതുകൊണ്ട്  എനിക്ക് ആകാംക്ഷ ഒട്ടു  അടക്കാനാവാത്ത  അവസ്ഥയായി .പാതിരാത്രിയായപ്പോള്‍ വെറുതെ ഫോണെടുത്ത് താരലേലം  ഞാൻ ലൈവ്  ആയി കാണുവാൻ തുടങ്ങി .. ഒന്നര മണിക്കൂര്‍ വരെ  കാത്തിരുന്നശേഷമാണ് എന്‍റെ പേര് ലേലത്തില്‍ വന്നതുകണ്ടത്.ശക്തമായ ലേലം എന്നെ സ്വന്തമാക്കുവാൻ ഫ്രാഞ്ചൈസികൾ നടത്തുന്നത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി ” ജാമിസൺ തന്റെ കന്നി ലേലത്തിന്റെ സന്തോഷം വെളിപ്പെടുത്തി .

“ഒടുവിൽ ടീമുകൾ തമ്മിൽ  വാശിയേറിയ  ലേലത്തിനൊടുവില്‍ എന്നെ 15 കോടി രൂപ ചിലവിട്ടാണ്  ബാംഗ്ലൂര്‍ ടീം  സ്വന്തമാക്കിയത് . എന്നാൽ ലേലത്തിൽ എന്നെ ബാംഗ്ലൂർ  നേടിയതോടെ തൊട്ട് പിന്നാലെ  ന്യൂസിലന്‍ഡ് മുൻ  പേസറും മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിംഗ് പരിശീലകലനുമായ ഷെയ്ന്‍ ബോണ്ട് എനിക്ക് ഫോണില്‍ മെസേജ് അയച്ചു. എന്നാല്‍ സത്യം പറഞ്ഞാൽ  എനിക്ക് ലേലവിലയായി ലഭിച്ച ഈ 15 കോടി രൂപ   ‍ എത്ര ന്യൂസിലന്‍ഡ് ഡോളേഴ്സാണെന്ന്  പോലും എനിക്ക് അറിയില്ല. ഒരുപക്ഷേ  പണത്തേക്കാളുപരി  നായകൻ വിരാട്  കോലിക്കും  ഡിവില്ലിയേഴ്സിനും ഗ്ലെൻ  മാക്സ്‌വെല്ലിനുമെല്ലാം  ഒപ്പം കളിക്കുവാൻ കഴിയും എന്നതാണ് എന്നെ ഏറെ സന്തോഷപ്പെടുത്തുന്നത് .ഞാൻ അതിനായി കാത്തിരിക്കുകയാണ്  ” ജാമിസണ്‍ പറഞ്ഞു.

Read More  ഹൈദരാബാദ് രക്ഷകൻ കേദാർ ജാദവോ : ഇന്ത്യൻ ആൾറൗണ്ടർക്കായി സോഷ്യൽ മീഡിയയിൽ ആരാധകർ - ട്രെൻഡിങ്ങായി ജാദവ്

അതേസമയം ഐപിഎല്‍ ചരിത്രത്തിൽ  താരലേലത്തില്‍ ഒരു കിവീസ്  താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ജാമിസണ്  ലഭിച്ചത്. ന്യൂസിലന്‍ഡിലെ  പ്രമുഖ ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ 2019 സീസണിൽ  നാലോവറില്‍ ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത ജാമിസണിന്‍റെ പ്രകടനം ഇപ്പോഴും റെക്കോര്‍ഡാണ്. താരം ഇപ്പോൾ കിവീസ് ടീമിലെ ബൗളിംഗ് വജ്രായുധം കൂടിയാണ് .
ആറടി എട്ടിഞ്ചുകാരനായ താരത്തിന്  ഏത് പിച്ചിലും മികച്ച ബൗണ്‍സ് കണ്ടെത്താനാവും എന്നത് തന്നെയാണ് ബൗളിങ്ങിലെ ഏറ്റവും വലിയ സവിശേഷത  .ന്യൂസിലന്‍ഡുകാരനുമായ മൈക്ക് ഹെസ്സണാണ്  ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ടീമിന്റെ പരിശീലകൻ .
ലേലത്തിൽ ഇത്തവണ വലിയ തുകകൾ മുടക്കിയാണ് ബാംഗ്ലൂർ താരങ്ങളെ സ്വന്തമാക്കിയത് .14.5 കോടി രൂപക്കാണ് ഗ്ലെൻ മാക്സ്‌വെല്ലിന് ബാംഗ്ലൂർ കൂടാരത്തിലെത്തിച്ചത് .


LEAVE A REPLY

Please enter your comment!
Please enter your name here