സച്ചിനോ ഗാംഗുലിയോ അല്ല, എനിക്ക് ആ താരത്തിനൊപ്പം ബാറ്റ് ചെയ്യാനാണ് ഇഷ്ടം – റിഷഭ് പന്ത്..

വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ ഡൽഹി ടീമിനായി താൻ കളിക്കുമെന്ന കാര്യത്തിൽ റിഷഭ് പന്ത് ഉറപ്പുവരുത്തിയിട്ടുണ്ട്. വിരാട് കോഹ്ലി നിലവിൽ ഡൽഹി ടീമിലേക്ക് തിരികെ വരാത്ത സാഹചര്യത്തിൽ, പന്ത് തന്നെയാവും ടീമിന്റെ നായകൻ.

ഓസ്ട്രേലിയയിൽ നടന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിൽ മോശം പ്രകടനമായിരുന്നു പന്തും കാഴ്ചവച്ചത്. അവസാന മത്സരത്തിൽ മാത്രമാണ് പന്ത് തരക്കേടില്ലാത്ത ഇന്നിംഗ്സ് കാഴ്ചവെച്ചത്. മറ്റെല്ലാ മത്സരങ്ങളിലും അനാവശ്യ ഷോട്ടുകൾ കളിച്ച് പന്ത് പുറത്താവുകയാണ് ഉണ്ടായത്. ഇതിനുശേഷം ഇപ്പോൾ തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പന്ത്.

മുൻപ് ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന താരങ്ങളിൽ താൻ ഒപ്പം ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന താരമാരാണ് എന്ന് തന്റെ ആരാധകരോട് പന്ത് തുറന്നുപറയുന്നു. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ തുടങ്ങിയ വമ്പൻ താരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ഇവരോടൊപ്പം ബാറ്റ് ചെയ്യാനല്ല താൻ ആഗ്രഹിക്കുന്നത് എന്ന് പന്ത് പറഞ്ഞു. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണായ വീരേന്ദർ സേവാഗിനൊപ്പം ബാറ്റ് ചെയ്യാനാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നത് എന്ന് പന്ത് കൂട്ടിച്ചേർക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ തുടക്കത്തിൽ ഡൽഹി ടീമിലായിരുന്നു സേവാഗ് കളിച്ചിരുന്നത്. എന്നാൽ പിന്നീട് സേവാഗ് ഹരിയാനയിലേക്ക് മാറുകയുണ്ടായി. ഇതിന് ശേഷമായിരുന്നു പന്ത് ആഭ്യന്തര ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം കുറിച്ചത്.

മാത്രമല്ല ഡൽഹി ക്യാപിറ്റൽസ് ടീമിലുള്ളപ്പോഴും സേവാഗിനൊപ്പം സമയം ചെലവഴിക്കാൻ പന്തിന് സാധിച്ചിരുന്നില്ല. 2016 ഐപിഎല്ലിൽ ആയിരുന്നു പന്ത് ഡൽഹി ക്യാപിറ്റൽസിനായി അരങ്ങേറ്റം കുറിച്ചത്. പക്ഷേ 2015 ഐപിഎല്ലിൽ തന്നെ സേവാഗ് തന്റെ കരിയർ അവസാനിപ്പിക്കുകയുണ്ടായി. പിന്നീട് സേവാഗിന് പകരക്കാരനായാണ് പന്ത് ഡൽഹി ടീമിലേക്ക് എത്തിയത്. മാത്രമല്ല പിന്നീടുള്ള സീസണുകളിൽ സേവാഗിനെ പോലെ തന്നെ ആക്രമണപരമായ ശൈലിയിൽ ടീമിനായി കളിക്കാനും പന്തിന് സാധിച്ചിരുന്നു.

ഇതുവരെ ഇന്ത്യൻ ടീമിനെ 43 ടെസ്റ്റ് മത്സരങ്ങളിലും 31 ഏകദിനങ്ങളിലും 76 ട്വന്റി20 മത്സരങ്ങളിലും പ്രതിനിധീകരിക്കാൻ പന്തിന് സാധിച്ചു. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ റെക്കോർഡ് തുകയ്ക്കായിരുന്നില്ല ലക്നൗ ടീം പന്തിനെ സ്വന്തമാക്കിയത്. 27 കോടി രൂപയായിരുന്നു പന്തിന് കഴിഞ്ഞ ഐപിഎല്ലിൽ ലഭിച്ചത്. ഇക്കാരണത്താൽ തന്നെ 2025 ഐപിഎല്ലിൽ ലക്നൗവിന്റെ നായകനായി പന്ത് കളിക്കാനാണ് സാധ്യത. നിലവിൽ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി അടക്കമുള്ള ടൂർണമെന്റ്കളിലേക്ക് വലിയ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പന്ത്.

Previous articleചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണിന് ഇടമില്ലാ.
Next articleറിഷഭ് പന്ത് ഗെയിം ചേഞ്ചർ ആയതുകൊണ്ടാണ് സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കിയത് : സുനിൽ ഗവാസ്കർ