ഡൈവിങ്ങ് ക്യാച്ചുമായി ഡേവിഡ് വില്ലി ; സിക്സടിച്ച് തുടങ്ങിയ നിതീഷ് റാണക്ക് ആ ഓവറില്‍ തന്നെ മടക്കം

ഐപിഎല്ലിലെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടം നവി മുംബൈയിലെ ഡീവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് നടന്നത്. ടൂര്‍ണമെന്‍റില്‍ ഇതിനോടകം തന്നെ മികച്ച ക്യാച്ചുകള്‍ക്ക് സാക്ഷിയായി കഴിഞ്ഞു. ഇപ്പോഴിതാ മത്സരത്തില്‍ മറ്റൊരു തകര്‍പ്പന്‍ ക്യാച്ച് പിറന്നിരിക്കുകയാണ്.

കൊല്‍ക്കത്താ ബാറ്റര്‍ നിതീഷ് റാണയെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചാണ് ഡേവിഡ് വില്ലി നേടിയത്. വന്ന ആദ്യം മുതല്‍ സിക്സടിച്ചും ഫോറടിച്ചും തുടങ്ങിയ താരം, മറ്റൊരു ഷോട്ട് ബോളില്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയ പന്ത് ഷഹബാസ് അഹമ്മദിന്‍റെയും ഡേവിഡ് വില്ലിയുടേയും നടുവില്‍ വീഴുമെന്ന് തോനിച്ചു. എന്നാല്‍ ഓടിയെത്തിയ വില്ലി തകര്‍പ്പന്‍ ഡൈവിങ്ങ് ക്യാച്ചിലൂടെ നിതീഷ് റാണയുടെ വിക്കറ്റ് നേടിയെടുക്കുകയായിരുന്നു.

5 പന്തില്‍ 10 റണ്‍സുമായാണ് നിതീഷ് റാണ മടങ്ങിയത്. തന്നെ സിക്സ് അടിച്ച് തുടങ്ങിയ നിതീഷ് റാണയെ ആ ഓവറില്‍ തന്നെ മടക്കാനും ആകാശ് ദീപിനു സാധിച്ചു.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, വനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, നിതീഷ് റാണ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ്, ആന്ദ്രെ റസ്സല്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.