ബംഗ്ലാദേശിനെതിരായ സ്‌ക്വാഡിൽ അയ്യരും ഷാമിയുമില്ല. കാരണം ഇതാണ്

download 1

കുറച്ചധികം സർപ്രൈസുകളോടെയാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചത്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്ത് തിരികെയെത്തുന്നു എന്നതാണ് ടെസ്റ്റ് ടീമിലെ പ്രധാനപ്പെട്ട കാര്യം.

സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ പന്ത് കളിക്കും. വിരാട് കോഹ്ലിയും ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ട്വന്റി20 ലോകകപ്പിന് ശേഷം ബുംറ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുന്നു എന്ന പ്രത്യേകതയും ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുണ്ട്. എന്നാൽ ഇന്ത്യയുടെ സൂപ്പർതാരങ്ങളായ ശ്രേയസ് അയ്യരും മുഹമ്മദ് ഷാമിയും ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡിൽ ഇടം പിടിച്ചിട്ടില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.

2023 ഏകദിന ലോകകപ്പിനിടെ മുഹമ്മദ് ഷാമിയ്ക്ക് പരിക്കേറ്റിരുന്നു. അതിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താൻ ഷാമിയ്ക്ക് സാധിച്ചിരുന്നില്ല. അയ്യരുടെ കാര്യവും സമമാണ്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരികെയെത്താൻ അയ്യർക്ക് അവസരം ലഭിച്ചിരുന്നു. ശേഷം ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ടീമിനായി ഒരു അർധസെഞ്ച്വറിയും അയ്യർ സ്വന്തമാക്കി.

പക്ഷേ 2024ൽ സ്ഥിരതയില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് ടെസ്റ്റ് മത്സരങ്ങളിൽ അയ്യർ കാഴ്ച വച്ചിരുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ്‌ പരമ്പരയ്ക്കിടെ ശ്രേയസ് അയ്യർക്ക് പരിക്കേറ്റിരുന്നു. ശേഷം ബിസിസിഐ അയ്യരെ തങ്ങളുടെ കേന്ദ്ര കരാറിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. രഞ്ജി ട്രോഫി ടൂർണമെന്റിൽ മുംബൈയ്ക്കെതിരെ കളിക്കാതിരുന്നതിനാൽ ആയിരുന്നു ബിസിസിഐയുടെ ഈ നീക്കം.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് പുലർത്താൻ അയ്യർക്ക് സാധിച്ചു. പക്ഷേ സമീപകാലത്ത് നടന്ന ബുച്ചി ബാബു ടൂർണ്ണമെന്റിൽ മോശം പ്രകടനമായിരുന്നു അയ്യർ കാഴ്ചവച്ചത്. കൃത്യമായ രീതിയിൽ ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ അയ്യർക്ക് സാധിച്ചില്ല. ദുലീപ് ട്രോഫിയിലും സ്ഥിരതയോടെ മികവ് പുലർത്താൻ അയ്യർക്ക് കഴിഞ്ഞിരുന്നില്ല.

ഈ കാരണങ്ങൾ കൊണ്ടാണ് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്ന് അയ്യരെ ഇന്ത്യ ഒഴിവാക്കിയത്. അതേസമയം മുഹമ്മദ് ഷാമിയുടെ കാര്യം വളരെ വ്യത്യസ്തമാണ്. പരിക്കിൽ നിന്ന് തിരികെ വരുന്ന മുഹമ്മദ് ഷാമി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുമെന്ന് മുൻപ് ചീഫ് സെലക്ടർ അജിത്ത് അഗാർക്കർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതുവരെയും ഷാമിയെ ടെസ്റ്റ് സ്ക്വാഡിൽ ഇന്ത്യ ഉൾപ്പെടുത്തിയിട്ടില്ല.

പിടിഐ കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷമാവും മുഹമ്മദ് ഷാമി ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തുക. മാത്രമല്ല നേരിട്ട് ഇന്ത്യൻ ജേഴ്സിയിൽ ഷാമി കളിക്കാനും സാധ്യതയില്ല. രഞ്ജി ട്രോഫിയിൽ ബംഗാൾ ടീമിനായാവും ഷാമി ആദ്യം കളിക്കുക. ഒക്ടോബർ 11നാണ് രഞ്ജി ട്രോഫി മത്സരം ആരംഭിക്കുന്നത്. ഇതിന് ശേഷം ഇന്ത്യൻ ടീമിലേക്ക് ഷാമി തിരികെ വരുമെന്നാണ് കരുതുന്നത്. മാത്രമല്ല ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ, ആദ്യ ടെസ്റ്റ് മത്സരമെങ്കിലും മുഹമ്മദ് ഷാമിയ്ക്ക് നഷ്ടമായേക്കും

Scroll to Top