എന്തുകൊണ്ട് സഞ്ചു സാംസണിനെ ആദ്യ മത്സരത്തില്‍ ഉള്‍പ്പെടുത്തിയില്ലാ ? കാരണം ഇതാണ്

ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ശ്രീലങ്കന്‍ പര്യടനത്തിനു തുടക്കമായി. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ടിലായതിനാല്‍ ഐപിഎല്‍ പരിചയവുമായാണ് ഇന്ത്യന്‍ താരങ്ങള്‍ ദ്വീപ് രാജ്യത്ത് എത്തിയത്. മൂന്നു വീതം ഏകദിന – ടി20 പരമ്പരകളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക, ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീം ലൈനപ്പ് പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ചു സാംസണിന്‍റെ അഭാവം എല്ലാവരെയും നിരാശപ്പെടുത്തി. സഞ്ചു സാംസണിന്‍റെ അഭാവത്തില്‍ ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ച ഇഷാന്‍ കിഷാനാണ് വിക്കറ്റ് കീപ്പിങ്ങ് ചുമതല.

എന്തുകൊണ്ടാണ് സഞ്ചു സാംസണ്‍ ആദ്യ മത്സരത്തില്‍ ഇല്ലാത്തത് എന്ന് വിശദമാക്കുകയാണ് ബിസിസിഐ മീഡിയാ ടീം. കാലിന്‍റെ ലിഗമെന്‍റിലേറ്റ പരിക്ക് കാരണമാണ് ആദ്യ മത്സരത്തില്‍ നിന്നും ഒഴിവാക്കാന്‍ കാരണം. മെഡിക്കല്‍ ടീം താരത്തിന്‍റെ ആരോഗ്യനില പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഇഷാന്‍ കിഷാനെക്കൂടാതെ സൂര്യകുമാര്‍ യാദവാണ് അരങ്ങേറ്റം കുറിച്ച മറ്റൊരു താരം. ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ശിഖാര്‍ ധവാനാണ്.