ബാംഗ്ലൂർ എന്നെ ഒഴിവാക്കിയത് ഒരൊറ്റ കാരണത്താൽ : വെളിപ്പെടുത്തി ഹർഷൽ പട്ടേൽ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ പര്‍പ്പിള്‍ ക്യാപ്പ് നേടിയ ഫാസ്റ്റ് ബൗളറാണ് ഹർഷൽ പട്ടേൽ. ഐപിൽ ചരിത്രത്തിൽ ഒരൊറ്റ സീസണിൽ ഏറ്റവും അധികം വിക്കറ്റുകൾ വീഴ്ത്തിയ താരം എന്നുള്ള ബ്രാവോയുടെ റെക്കോർഡിനും ഒപ്പം എത്തിയ ഹർഷൽ പട്ടേൽ 32 വിക്കറ്റുകൾ സീസണിൽ വീഴ്ത്തി. ഐപിഎല്ലിലെ ഗംഭീര പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിലേക്കും എത്തിയ ഹർഷൽ പട്ടേൽ കിവീസിന് എതിരായ ടി :20 പരമ്പരയിൽ മനോഹര പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ താരത്തെ വരാനിരിക്കുന്ന ഐപിൽ സീസണിന് മുന്നോടിയായി ബാംഗ്ലൂർ ടീം സ്‌ക്വാഡിൽ നിലനിർത്തേണ്ട എന്നൊരു തീരുമാനം എടുത്തത് എല്ലാ ആരാധകരെയും ഞെട്ടിച്ചു. വിരാട് കോഹ്ലി, മാക്സ്വെൽ, സിറാജ് എന്നിവരെ ബാംഗ്ലൂർ ടീം ലേലത്തിന് മുന്നോടിയായി സ്‌ക്വാഡിൽ നിലനിർത്തി.

അസാധ്യ പ്രകടനം കാഴ്ചവെച്ചിട്ടും ബാംഗ്ലൂർ ടീം തന്നെ ഒഴിവാക്കിയതിന് കാരണം എന്തെന്ന് പറയുകയാണിപ്പോൾ ഹർഷൽ പട്ടേൽ തന്നെ. ഐപിഎല്ലിൽ താൻ അനവധി ടീമുകൾക്കായി കളിച്ചിട്ടുണ്ട് എങ്കിലും തന്റെ കരിയർ മാറ്റി മറിച്ചത് ബാംഗ്ലൂർ ടീമാണെന്ന് പറഞ്ഞ താരം ഈ ടീമിനോട് തനിക്കുള്ള നന്ദി വിശദമാക്കി.

“എന്നെ ടീമിലേക്ക് വീണ്ടും നിലനിർത്താൻ അവർ ആഗ്രഹിച്ചിരുന്നു. പക്ഷെ ലേലത്തിന് മുന്നോടിയയുള്ള ടീം പേഴ്സ് മാനേജ്മെന്റ് എനിക്ക് തിരിച്ചടി ആയി മാറി.ഞാനും ഈ ടീമിലേക്ക് കളിക്കാനായി ആഗ്രഹിക്കുന്നുണ്ട്.”സ്റ്റാർ പേസർ അഭിപ്രായം വ്യക്തമാക്കി.

” ടീമിലെ ഏതൊക്കെ താരങ്ങളെയാണ് നിലനിർത്തുന്നത് എന്നുള്ള അറിയിപ്പ് വരും മുൻപായി ഹെഡ് കോച്ചായ മൈക്ക് ഹസ്സൻ എന്നെ വിളിച്ചിരുന്നു. അവർ എന്നെ ടീമിൽ നിലനിർത്താൻ ആഗ്രഹം കാണിച്ചെങ്കിലും പേഴ്സ് മാനേജ്മെന്റ് ആ തീരുമാനം പിൻവലിക്കാനുള്ള കാരണമായി മാറി.എന്റെ ക്രിക്കറ്റ്‌ ജീവിതം, കരിയർ എല്ലാം മാറ്റിമറിച്ചത് ബാംഗ്ലൂർ ടീമിനോപ്പമുള്ള ഈ ഐപിൽ സീസണിൽ തന്നെയാണ് “ഹർഷൽ പട്ടേൽ തുറന്ന് പറഞ്ഞു.