എന്തിനാണ് പഞ്ചാബ് ടീം ഉപേക്ഷിച്ചത് : ഉത്തരം നൽകി കെല്‍ രാഹുൽ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ വളരെ അധികം പ്രതീക്ഷകളോടെ ഇറങ്ങുന്ന ടീമാണ് ലക്ക്നൗ ടീം. സ്റ്റാർ ഇന്ത്യൻ ഓപ്പണർ രാഹുൽ നായകനായി എത്തുന്ന ടീമിൽ അനേകം ആൾറൗണ്ടർമാരുമുണ്ട്. അതേസമയം ക്യാപ്റ്റനായ ലോകേഷ് രാഹുൽ പ്രകടനത്തിൽ തന്നെയാണ് ടീമിന്റെ എല്ലാവിധ പ്രതീക്ഷകളും.

ഐപിഎല്ലിൽ സ്ഥിരതായർന്ന പ്രകടനങ്ങൾ മാത്രം പുറത്തെടുക്കുന്ന താരം ഇത്തവണയും പതിവ് ആവർത്തിക്കുമെന്നാണ് ടീം മാനേജ്മെന്റ് വിശ്വസിക്കുന്നത്.പഞ്ചാബ് കിങ്‌സ് ടീമിനോപ്പം നാല് വർഷം കളിച്ച ശേഷമാണ് രാഹുൽ ലക്ക്നൗ ടീമിലേക്ക് എത്തുന്നത്. ലേലത്തിന് മുന്നോടിയായി താരത്തെ നിലനിർത്താൻ പഞ്ചാബ് കിങ്‌സ് ടീം ആഗ്രഹിച്ചെങ്കിലും താരം ലക്ക്നൗ ടീമുമായി കരാറിൽ എത്തുകയായിരുന്നു. എന്തിനാണ് പഞ്ചാബ് കിങ്‌സ് ടീമിനെ ഉപേക്ഷിച്ചതെന്ന് വെളിപ്പെടുത്തുകയാണ് രാഹുൽ ഇപ്പോൾ.

AI 7818

“നിലവിൽ ഞാൻ പഞ്ചാബ് കിംഗ്സ് ടീമിനും പുറത്തുള്ള പുതിയ വെല്ലുവിളികളെ ഏറെ സമർത്ഥമായി നേരിടാൻ ആഗ്രഹിക്കുന്നുണ്ട്. നാല് വർഷം ഞാൻ പഞ്ചാബ് കിങ്‌സ് ടീമിനായി കളിച്ചു.എന്തായിരിന്നു എന്റെ ഉള്ളിൽ എന്നത് എനിക്ക് ഈ കാലയളവിൽ മനസ്സിലാക്കാൻ സാധിച്ചു.വളരെ മനോഹരമായ യാത്രയാണ് ഞാൻ പൂർത്തിയാക്കിയത്.പഞ്ചാബ് ടീമിൽ നിന്നും മാറി ഇതൊരു പുതിയ തുടക്കമാണ്. എങ്കിലും ഇത്‌ അൽപ്പം പ്രയാസമാണ്‌. ഇനി ഒരു പുത്തൻ തുടക്കം അതിലാണ് എന്റെ എല്ലാ ശ്രദ്ധയും.നിലവിൽ ചെയ്യുന്നതിനേക്കാൾ അധികം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” രാഹുൽ തന്‍റെ നയം വിശദമാക്കി.

AI 7822

അതേസമയം നായകനായ ശേഷം പഞ്ചാബ് കിങ്സിനായി മികച്ച പ്രകടനങ്ങളാണ് ബാറ്റ് കൊണ്ട് രാഹുൽ പുറത്തെടുക്കുന്നതെങ്കിലും താരത്തിന്റെ ക്യാപ്റ്റൻസി റെക്കോർഡുകൾ വളരെ മോശമാണ്. പഞ്ചാബ് കിങ്സിനെ 27 കളികളിൽ രാഹുൽ നയിച്ചപ്പോൾ 12 കളികളിൽ മാത്രമാണ് പഞ്ചാബ് കിങ്‌സ് ജയം നേടിയത്. രാഹുൽ, മാർക്കസ് സ്റ്റോനിസ്, രവി ബിഷ്ണോയി എന്നിവരെയാണ് ലക്ക്നൗ ടീം ലേലത്തിന് മുൻപ് സ്‌ക്വാഡിലേക്ക് എത്തിച്ചത്.