കോഹ്ലിയ്ക്കും രോഹിതിനും സ്പെഷ്യൽ പരിഗണന, ഇന്ത്യൻ ക്രിക്കറ്റിന്റെ നാശം. വിമർശനവുമായി മുൻ താരം.

ezgif.com webp to jpg converter 1

ഇന്ത്യൻ ക്രിക്കറ്റിനും സെലക്ഷൻ കമ്മറ്റിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ ടീമിലെ സീനിയർ താരങ്ങൾക്ക് സെലക്ഷൻ കമ്മറ്റി പ്രത്യേക പരിഗണന നൽകുന്നു എന്ന ആരോപണവുമായാണ് മഞ്ജരേക്കറും വിമർശകരും രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരത്തിൽ ഈ താരങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത് ഇന്ത്യൻ ക്രിക്കറ്റിന് വലിയ പ്രശ്നമുണ്ടാക്കുമെന്നാണ് ആരാധകരടക്കം പറയുന്നത്. കഴിഞ്ഞ ദുലീപ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്‌പ്രീത് ബുംറ എന്നിവർക്ക് വിശ്രമം നൽകിയിരുന്നു. ഇതിനെതിരെ വിമർശനവുമായി പലതാരങ്ങളും രംഗത്തെത്തുകയുണ്ടായി. ഇതിന് ശേഷം ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിക്കാനിറങ്ങിയ രോഹിത്തിനും വിരാട് കോഹ്ലിക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. പിന്നാലെയാണ് വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ രംഗത്ത് വന്നത്.

ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 2 ഇന്നിംഗ്സുകളിലുമായി ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് നേടാൻ സാധിച്ചത് കേവലം 11 റൺസ് മാത്രമാണ്. വിരാട് കോഹ്ലി നേടിയത് 21 റൺസ്. ഇതിന് പിന്നാലെയാണ് ഇരുവർക്കുമേതിരെ വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഒരുപക്ഷേ രോഹിത് ശർമയും വിരാട് കോഹ്ലിയും ഈ വർഷത്തെ ദുലീപ് ട്രോഫി ടൂർണമെന്റിൽ കളിച്ചിരുന്നുവെങ്കിൽ ബംഗ്ലാദേശ് പരമ്പരയിലെ ഇവരുടെയും പ്രകടനം കുറച്ചുകൂടി മെച്ചപ്പെട്ടേനെ എന്നാണ് മഞ്ജരേക്കർ പറയുന്നത്.

പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇരുതാരങ്ങളും പൂർണ്ണമായ തിരിച്ചുവരവ് നടത്തേണ്ടതുണ്ട് എന്ന് മഞ്ജരേക്കർ പറയുന്നു. ഈ താരങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത് അത്ര നല്ല കാര്യമല്ല എന്ന് മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

“ഈ താരങ്ങളുടെ ഫോമിന്റെ കാര്യത്തിൽ എനിക്ക് യാതൊരു ആശങ്കയുമില്ല. എന്നിരുന്നാലും ഇന്ത്യയുടെ ദേശീയ ടെസ്റ്റ് ടീമിലേക്ക് വരുന്നതിനു മുൻപ് കുറച്ച് റെഡ് ബോൾ മത്സരങ്ങൾ കളിക്കാൻ അവർക്ക് അവസരം നൽകണമായിരുന്നു. അങ്ങനെയെങ്കിൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവരുടെ പ്രകടനം കുറച്ചുകൂടി മെച്ചപ്പെട്ടേനെ. ദുലീപ് ട്രോഫി ടൂർണമെന്റിൽ ഇരു താരങ്ങളെയും കളിപ്പിക്കാൻ ഒരുപാട് അവസരം ഉണ്ടായിരുന്നു. ഇത്തരത്തിൽ ചില താരങ്ങൾക്ക് മാത്രം പ്രത്യേക പരിഗണന നൽകുന്നത് ഇന്ത്യൻ ക്രിക്കറ്റിന് അത്ര നല്ലതല്ല. ഇന്ത്യൻ ക്രിക്കറ്റിനും ഈ താരങ്ങൾക്കും എന്താണ് നല്ലത് എന്ന് ശ്രദ്ധിക്കേണ്ടതാണ്.”- മഞ്ജരേക്കർ പറയുന്നു.

“കോഹ്ലിയും രോഹിത് ശർമയും ദുലീപ് ട്രോഫി ടൂർണമെന്റിൽ കളിക്കാതിരുന്നത് ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ മോശം തീരുമാനം തന്നെയായിരുന്നു. അവർ ദുലീപ് ട്രോഫിയിൽ കളിക്കുകയും കുറച്ചു മത്സരപരിചയം ഉണ്ടാക്കിയെടുക്കുകയും ചെയ്തിരുന്നുവെങ്കിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചേനെ. എന്നിരുന്നാലും ഇനിയും തകർപ്പൻ ഇന്നിംഗ്സുകൾ മൈതാനത്ത് കാഴ്ചവയ്ക്കാനുള്ള പ്രതിഭ ഇരു താരങ്ങൾക്കുമുണ്ട്. ഫോമിലല്ല എന്ന കാരണം കൊണ്ട് ഇരു താരങ്ങളെയും നമുക്ക് വിലകുറച്ചു കാണാൻ സാധിക്കില്ല. ഇന്ത്യൻ ക്രിക്കറ്റിൽ വളരെ കാലങ്ങളായി ഇത്തരത്തിൽ ചില താരങ്ങൾക്ക് പരിഗണന ലഭിക്കുന്നത് നമ്മൾ കാണുന്നുണ്ട്. അത് നമ്മുടെ ഒരു പ്രശ്നമാണ്. ഇത് ഇന്ത്യൻ ക്രിക്കറ്റിന് തിരിച്ചടിയാവും.”- മഞ്ജരേക്കർ കൂട്ടിചേർത്തു.

Scroll to Top