എന്തുകൊണ്ട് കെല്‍ രാഹുലിനെ ടീമിലെത്തിച്ചു. കാരണം പറഞ്ഞ് ടീം മെന്‍റര്‍ ഗംഭീര്‍

ഐപിഎല്ലിലെ പുതിയ ടീമായ ലക്നൗന്‍റെ മെന്‍ററാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.  മെഗാലേലത്തിനു മുന്നോടിയായി കെല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോണിസ്, രവി ബിഷ്ണോയി എന്നിവരെയാണ് ലക്നൗ സ്വന്തമാക്കിയത്. 17 കോടി രൂപക്കാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ ടീമിന്‍റെ നായകനായി തിരഞ്ഞെടുത്തത്. കെല്‍ രാഹുലിനെ എന്തുകൊണ്ട് ടീമിലെത്തിച്ചു എന്ന് വെളിപ്പെടുത്തുകയാണ് ഗൗതം ഗംഭീര്‍.

” കെല്‍ രാഹുലിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ആലോചിക്കെണ്ടി വന്നില്ലാ. അവന് ഓപ്പണിംഗ് ചെയ്യും, മറ്റൊന്നു വിക്കറ്റ് കീപ്പറാണ്, അടുത്തത് അസാധാരണ വൈറ്റ് ബോള്‍ താരമാണ്. ഐപിഎല്ലില്‍ കളിച്ചപ്പോള്‍ സ്ഥിരതയും റണ്‍സ് സ്കോറിങ്ങും അസാധാരണമായിരുന്നു. അങ്ങനെ മൂന്നു കാര്യങ്ങള്‍ ടീമിനു നല്‍കുന്ന ഒരാളെ ലഭിക്കുന്നതിനേക്കാള്‍ നല്ലത് എന്താണ് ? ” ഗൗതം ഗംഭീര്‍ പറഞ്ഞു.

328183

കഴിഞ്ഞ നാലു സീസണുകളില്‍ 550 ലധികം റണ്‍സാണ് കെല്‍ രാഹുല്‍ നേടിയത്. എന്നാല്‍ ബാറ്റിംഗിലെ മെല്ലപ്പോക്ക് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കളിച്ചപ്പോലെ ഇന്നിംഗ്സ് തുടരാനാണ് ഗംഭീര്‍ ആവശ്യപ്പെടുന്നത്.

” അദ്ദേഹം മികച്ച ഒരു ലീഡറായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈയിടെ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയെ നയിച്ചതിനാല്‍ കാര്യങ്ങള്‍ പെട്ടെന്ന് പഠിക്കാനാവും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇതിനകം വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തട്ടുണ്ട്. രോഹിത് ശർമ്മയ്‌ക്കൊപ്പമോ വിരാട് കോഹ്‌ലിയ്‌ക്കൊപ്പമോ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ, അവൻ വേഗത്തിൽ പഠിക്കുകയും മികച്ചവനായിത്തീരുകയും ചെയ്യും. ” മുന്‍ താരം പറഞ്ഞു