രോഹിത്തിനെ മാറ്റി തോൽവി ചോദിച്ചുവാങ്ങി :മണ്ടൻ തീരുമാനത്തെ വിമർശിച്ച് സെവാഗ്

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം ഇത്തവണത്തെ ടി :20 ലോകകപ്പിൽ ആശ്വസിക്കാൻ ഒന്നുമില്ല. കിവീസ് ടീമിനോട് ഇന്നലെ 8 വിക്കറ്റ് തോൽവി കൂടി വഴങ്ങി വിരാട് കോഹ്ലിയും ടീമും ഈ ലോകകപ്പിലെ സൂപ്പർ 12 റൗണ്ടിൽ തുടർച്ചയായ രണ്ടാം തോൽവി എന്നുള്ള നാണക്കേടിലേക്ക് എത്തിക്കഴിഞ്ഞു. പാക് ടീമിനോട് വഴങ്ങിയ ചരിത്രത്തിലെ ആദ്യ ലോകകപ്പ് തോൽവിക്ക് ശേഷം കിവീസിനെ വീഴ്ത്താമെന്നുള്ള പ്ലാനിൽ എത്തിയ വിരാട് കോഹ്ലിക്കും ടീമിനും പക്ഷേ എല്ലാ അർഥത്തിലും തെറ്റുന്നത് ഇന്നലെ ദുബായിൽ കാണുവാനായി.തുല്യ ശക്തികളുടെ പോരാട്ടമെന്ന വിശേഷണം നേടിയ മത്സരത്തിൽ ന്യൂസിലാൻഡ് ടീം ഇന്ത്യയെ പൂർണ്ണമായി തകർത്തു. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായ നിമിഷം മുതൽ എല്ലാം നഷ്ടമായിരുന്നു. ഇഷാൻ കിഷൻ രോഹിത് ശർമ്മക്ക് ഓപ്പണിങ് റോളിലേക്ക് എത്തിയെങ്കിലും ടീമിന്റെ എല്ലാ പ്ലാനുകളും പിഴക്കുന്ന കാഴ്ചയും കാണുവാൻ സാധിച്ചു.

എന്നാൽ ഇപ്പോൾ ടീം ഇന്ത്യക്ക് എതിരെ രൂക്ഷ ഭാഷയിൽ പ്രതികരിക്കുകയാണ് മുൻ ഇന്ത്യൻ താരം സെവാഗ്. കിവീസ് ടീമിനോടുള്ള തോൽവി പൂർണ്ണമായി നിരാശയാണ് സമ്മാനിക്കുന്നത് എന്നും പറഞ്ഞ സെവാഗ് മറ്റുള്ള ഏതാനും ടീമുകളെ പോലെ ഇന്ത്യൻ ടീമിന്റെ ശരീര ഭാഷയിൽ അടക്കം ആവേശം കാണാൻ പോലും സാധിച്ചില്ലയെന്നും ചൂണ്ടികാട്ടി. ഇന്ത്യൻ ടീമിനെ എല്ലാ രീതിയിലും എല്ലാ അർഥത്തിലും തോൽപ്പിക്കാൻ കിവീസ് ടീമിന് കഴിഞ്ഞതായി സെവാഗ് തുറന്ന് പറഞ്ഞു.

IMG 20211101 WA0002

“ഇഷാൻ കിഷനെ ഓപ്പണിങ് റോളിൽ കൊണ്ടുവന്നതിൽ കൂടി ഇന്ത്യൻ ടീം പരിഭ്രാന്തിയുടെ ബട്ടൺ അമർത്തിയെന്ന് എനിക്ക് തോന്നി.ബാറ്റിങ്ങിൽ ഇന്ത്യൻ ടീം എന്തുകൊണ്ട് ഇത്തരം ഒരു തീരുമാനം എടുത്തുവെന്നത് എനിക്ക് ഒട്ടും തന്നെ മനസ്സിലാകുന്നില്ല. കൂടാതെ ജൂനിയർ താരമായ ഇഷൻ കിഷനല്ല ഓപ്പണിങ് റോളിൽ എത്തേണ്ടിയിരുന്നത്. രോഹിത് ശർമ്മ :ലോകേഷ് രാഹുൽ അംഗീകൃത ഓപ്പണിങ് ജോഡി നമുക്ക് ഉണ്ട്. അവർ ഇരുവരെയും തുടരുവാൻ നമ്മൾ എല്ലാ പിന്തുണകളും നൽകി അനുവദിക്കണം. ഇഷാൻ കിഷനെ പോലെയൊരു താരം ഏത് റോളിലും ഏത് പൊസിഷനിലും കളിക്കും.ഇപ്പോൾ 2007ലെ പ്രഥമ ടി :20 ലോകകപ്പ് തന്നെ നോക്കൂ. സച്ചിൻ എന്ന ഇതിഹാസ ഓപ്പണർ അക്കാലത്ത് നമുക്ക് ഒപ്പമുണ്ടായിരിന്നു. എന്നാൽ അദ്ദേഹം ടൂർണമെന്റ് കളിക്കുന്നില്ല എന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് ഞാനും ഉത്തപ്പയും ഓപ്പണർമാരായി എത്തിയത് പോലും. ഇത്തരം ഒരു ചൂതാട്ടം ഇന്ത്യൻ ടീം ഒഴിവാക്കണമായിരുന്നു “സെവാഗ് തന്റെ അഭിപ്രായം വ്യക്തമാക്കി.