എന്തുകൊണ്ട് ന്യൂസിലന്‍റിനെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാതെ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കാരണം ജാഫര്‍ പറയുന്നു.

Pujara vs New Zealand

ന്യൂസിലന്‍റിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യിക്കാനുള്ള അവസരം ഇന്ത്യക്കുണ്ടായിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തതില്‍ ഒരു തെറ്റുമില്ലാ എന്ന് മുന്‍ താരം വസീം ജാഫര്‍. രണ്ടാം ദിനത്തില്‍ അജാസ് പട്ടേലിന്‍റെ പത്ത് വിക്കറ്റ് നേട്ടത്തില്‍ ഇന്ത്യയെ 325 റണ്‍സിനു എല്ലാവരെയും പുറത്താക്കി.

എന്നാല്‍ മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍റിനെ 62 റന്‍സിനു പുറത്താക്കി ഇന്ത്യ വമ്പന്‍ ലീഡ് സ്വന്തമാക്കി. ഫോളോ ഓണ്‍ ചെയ്യിപ്പിക്കാതെ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കു വേണ്ടി ഓപ്പണിംഗ് ചെയ്യാനെത്തിയത് മായങ്ക് അഗര്‍വാളും ചേത്വേശര്‍ പൂജാരയുമാണ്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപെടാതെ 69 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. ലീഡ് 332 റണ്‍സായി.

എന്തുകൊണ്ട് ഇന്ത്യ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാതെ ബാറ്റിംഗ് തിരഞ്ഞെടുത്തു എന്ന ചോദ്യമുയര്‍ന്നിരുന്നു. മത്സരം അവസാനിക്കാന്‍ 3 ദിവസങ്ങള്‍ നില്‍ക്കേ വീരാട് കോഹ്ലിയുടെ തീരുമാനം ശരി വയ്ക്കുകയാണ് വസീം ജാഫര്‍.

” ഈ ടെസ്റ്റ് മത്സരത്തില്‍ ഒരുപാട് സമയം ബാക്കിയുണ്ട്. വീണ്ടും ബാറ്റ് ചെയ്യുന്നതില്‍ തെറ്റില്ലാ. സൗത്താഫ്രിക്കയിലേക്ക് വലിയ ഒരു പര്യടനത്തിലേക്ക് നിങ്ങള്‍ പോവുകയാണ്. അതുകൊണ്ട് ഫോമിലല്ലാത്ത ബാറ്റസ്മാന്‍മാര്‍ക്ക് ഫോം വീണ്ടെടുക്കാനുള്ള അവസരമാണിത്. നെറ്റ്സില്‍ പരിശീലക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും ഇത്. ” വസീം ജാഫര്‍ പറഞ്ഞു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

സൗത്താഫ്രിക്കയിലെ സാഹചര്യങ്ങള്‍ വിത്യസ്തമാണെങ്കിലും പൂജാരയും വീരാട് കോഹ്ലിയും റണ്‍സ് കണ്ടെത്തിയാല്‍ ബാറ്ററുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും വസീം ജാഫര്‍ കൂട്ടിചേര്‍ത്തു. ഡിസംമ്പര്‍ 26 നാണ് സൗത്താഫ്രിക്കന്‍ പരമ്പര ആരംഭിക്കുന്നത്.

Scroll to Top