നൂറ്‌ ടെസ്റ്റ് കളിച്ചിട്ടും അവൻ ഇപ്പോഴും മൂന്നാം പേസ് ബൗളറോ :വിമർശനവുമായി മുൻ ഇന്ത്യൻ പേസർ

ക്രിക്കറ്റ്‌ ലോകത്തിപ്പോൾ പ്രധാനപെട്ട ചർച്ചാവിഷയം വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മത്സരമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ വിജയിയെ പ്രഖ്യാപിക്കുക അസാധ്യമാണ്. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിനും ഒപ്പം കെയ്ൻ വില്യംസൺ നയിക്കുന്ന കിവീസ് ടീമിലും പ്രധാനപെട്ട താരങ്ങൾ അനവധി ഉണ്ടേലും 2 ടീമിലും പ്ലെയിങ് ഇലവനിൽ ആരൊക്കെ സ്ഥാനം നേടുമെന്നത് ഇപ്പോഴും സസ്പെൻസാണ്.

എന്നാൽ ഫൈനലിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിലെ ബൗളിംഗ് കോമ്പിനേഷനെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തെ ഏറ്റവും വലിയ ചർച്ച. മൂന്ന് ഫാസ്റ്റ് ബൗളർമാർക്ക് ഒപ്പം 2 സ്പിൻ ബൗളർമാർ എന്നൊരു ഓപ്ഷനിലേക്ക് ഇന്ത്യൻ ടീം മാനേജ്മെന്റ് എത്തുമൊ എന്നതാണ് ക്രിക്കറ്റ്‌ ആരാധകരുടെ അകാംക്ഷ.ചില മുൻ താരങ്ങൾ അടക്കം ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഉറപ്പായും അശ്വിനും രവീന്ദ്ര ജഡേജയും കളിക്കണമെന്ന് ആവശ്യം ശക്തമാക്കുമ്പോൾ ആരൊക്കെ പേസ് ബൗളർമാരായി പ്ലെയിങ് ഇലവനിൽ എത്തുമെന്നതിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ പേസ് ബൗളർ വെങ്കടേഷ് പ്രസാദ്.ടീമിൽ മൂന്നാം പേസ് ബൗളറായി ആരാകും വരുമെന്ന് ചർച്ചകൾ പരക്കുന്നതിനിടയിലാണ് ഇപ്പോൾ പ്രസാദ് ഇഷന്ത് ശർമ്മക്കായി വാദിക്കുന്നത്.

നൂറിൽ അധികം ടെസ്റ്റ് മത്സരങ്ങൾ കരിയറിൽ കളിച്ചിട്ടും എല്ലാവരും ഈ വരുന്ന ഫൈനലിലും ഇഷാന്ത് ശർമ്മയെ മൂന്നാം പേസറായി കണക്കാക്കുന്നതിൽ വെങ്കടേഷ് പ്രസാദ് അതിരൂക്ഷ വിമർശനം ഉന്നയിക്കുന്നു. “ഇപ്പോൾ പോലും പലരും മൂന്നാം പേസ് ബൗളറായി മാത്രം ഇഷാന്ത് ശർമ്മയെ പരിഗണിക്കുന്നത് വലിയൊരു അത്ഭുതമാണ്.ടീമിന്റെ പ്ലാനുകൾ എല്ലാം വളരെ സിംപിൾ ആണ്. പുതിയ പന്തിൽ ബുറ, ഷമി എന്നിവർ തിളങ്ങുമ്പോൾ തന്റെ അനുഭവസമ്പത്താൽ ഇഷാന്ത് ശർമ ഏറെ വിക്കറ്റ് വീഴ്ത്തും. ഇംഗ്ലണ്ടിൽ വളരെയേറെ മത്സരങ്ങൾ കളിച്ച വലിയ അനുഭവം ഇഷാന്തിന് അനുഗ്രഹിമാണ് ” മുൻ ഇന്ത്യൻ താരം വാചാലനായി.