അവൻ സൂപ്പർ ക്യാപ്റ്റനായി വന്നേനെ :എന്താണ് നിങ്ങൾ ഒഴിവാക്കിയത് -ചോദ്യവുമായി മുൻ കോച്ച്

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ വളരെയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന,ടി :20 പരമ്പരകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ടീം ഇന്ത്യ പൂർണ്ണ തയ്യാറെടുപ്പിലാണ്. സ്റ്റാർ ഓപ്പണർ ശിഖർ ധവാൻ നയിക്കുന്ന യുവ നിരയുടെ ടീമിനെ പരിശീലിപ്പിക്കുന്നത് മുൻ ഇന്ത്യൻ നായകനും നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയുടെ ചെയർമാൻ കൂടിയായ രാഹുൽ ദ്രാവിഡാണ്. പേസർ ഭുവനേശ്വർ കുമാർ വൈസ് ക്യാപ്റ്റനായി എത്തുമ്പോൾ ഹാർദിക് പാണ്ട്യ, കുൽദീപ് യാദവ് തുടങ്ങിയ പ്രധാന താരങ്ങളും ടീമിലുണ്ട്.

എന്നാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ വരുന്ന ലങ്കൻ പര്യടനത്തിൽ നായകൻ റോളിൽ നയിക്കുക സ്റ്റാർ ഓപ്പണർ ശിഖർ ധവാൻ തന്നെയാണെന്ന് മുൻപ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ പ്രഖ്യാപിച്ചെങ്കിലും ഈ ഒരു വിഷയത്തിൽ ഹാർദിക് പാന്ധ്യക്ക് ഏറെ പിന്തുണയുമായി രംഗത്ത് എത്തുകയാണ് ഹാർദിക്കിന്റെ മുൻ ബാല്യകാല കോച്ച് ജിതേന്ദ്ര സിങ്. ലങ്കക്ക് എതിരായ രണ്ട് പരമ്പരകളിലും ഹാർദിക് ക്യാപ്റ്റനായി വരുമെന്ന് പ്രതീക്ഷച്ചതായി അഭിപ്രായം വിശദമാക്കിയ അദ്ദേഹം തന്റെ നിരാശ വിശദമാക്കി. ഇനിയും കരിയറിൽ മികച്ച ഫോമിൽ ഏഴ് എട്ട് വർഷത്തോളം ഇന്ത്യൻ ടീമിനായി കളിക്കുവാൻ കഴിയുന്ന അവൻ ഒരു മികച്ച ക്യാപ്റ്റനായി വളരുവാനുള്ള ഒരു അവസരമായിരുന്നു ഈ ശ്രീലങ്കൻ പര്യടനമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

“കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്രിക്കറ്റ്‌ അന്താരാഷ്ട്ര തലത്തിൽ കളിക്കുന്ന അവനിൽ ഞാൻ ഒരു മാറ്റവും പഴയ കാലത്തിൽ നിന്നും കാണുന്നില്ല. അണ്ടർ 16 ടീമിൽ കളിച്ച അതേ ഹാർദിക് തന്നെ ആണ് ഇപ്പോഴും. അവനിൽ നിന്നാണ് ഞാൻ പല കാര്യങ്ങളും ഇപ്പോൾ വേഗം പഠിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നിലവാരമുള്ള താരങ്ങൾക്കും കൊച്ചിനും ഒപ്പം പ്രവർത്തിച്ചുള്ള അനുഭവമാണ് ഇതിന് കാരണവും. എങ്കിലും ഒരുപാട് ചിന്തകളും എനർജിയുമുള്ള താരമാണ് ഹാർദിക്. ഭാവിയിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ക്യാപ്റ്റൻസി നൽകുവാൻ കഴിയുന്ന ഒരു താരമാണ് ഹാർദിക് “മുൻ കോച്ച് നിലപാട് വ്യക്തമാക്കി.