എന്തുകൊണ്ട് ഹാര്‍ദ്ദിക്ക് പാണ്ട്യയെ ഒഴിവാക്കി ? കാരണം ഇതാണ്

ലോകകപ്പിനു ശേഷം ആരംഭിക്കുന്ന ന്യൂസിലന്‍റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു. 3 മത്സരങ്ങള്‍ക്കായുള്ള 16 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. സീനിയര്‍ താരങ്ങളായ വീരാട് കോഹ്ലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബൂംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

ഹര്‍ദ്ദിക്ക് പാണ്ട്യയാണ് സ്ക്വാഡിലെ പ്രധാന അഭാവം. ഫിറ്റ്നെസ് പ്രശ്നങ്ങള്‍ കാരണമാണ് ഹര്‍ദ്ദിക്ക് പാണ്ട്യയെ ഒഴിവാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തെ പരിക്ക് കാരണം ബോളിംഗ്, ഹര്‍ദ്ദിക്ക് പാണ്ട്യ പരിമിതപ്പെടുത്തിയിരുന്നു. ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതിനു വിമര്‍ശേനം കേട്ട ഹാര്‍ദ്ദിക്ക്, ടൂര്‍ണമെന്‍റില്‍ രണ്ട് മത്സരത്തിലാണ് ബോളെറിഞ്ഞത്.

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വെങ്കടേഷ് അയ്യറാണ്, ഹര്‍ദ്ദിക്ക് പാണ്ട്യക്ക് പകരം ടീമിലിടം നേടിയ ഓള്‍റൗണ്ടര്‍. കൊല്‍ക്കത്ത ഓപ്പണറായ അയ്യര്‍ 10 മത്സരങ്ങളില്‍ നിന്നും 370 റണ്‍സാണ് നേടിയത്. കൂടാതെ ബോളിംഗില്‍ നിന്നും 3 വിക്കറ്റും സ്വന്തമാക്കി. ഇന്ത്യയുടെ പ്രശ്നമായ പേസ് ബോളിംഗ് ഓള്‍റൗണ്ടറിനുള്ള ഒരു ഉത്തരമായിരിക്കും വെങ്കടേഷ് അയ്യര്‍. ഹാര്‍ദ്ദിക്ക് പാണ്ട്യ എന്ന് ഫുള്‍ ക്വാട്ട ഓവര്‍ എന്ന് എറിയും എന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍ പുതിയ ഓള്‍റൗണ്ടറെ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ.