എന്തുകൊണ്ട് സഞ്ജുവിനെ ഇറാനി കപ്പിൽ നിന്ന് ബിസിസിഐ ഒഴിവാക്കി? കാരണമിതാണ്.

20240925 134539

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ അടുത്തതായി വരാനിരിക്കുന്ന വലിയ ഇവന്റാണ് 2024ലെ ഇറാനി കപ്പ്. രഞ്ജി ട്രോഫി വിന്നർമാരായ മുംബൈയും റസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലാണ് ഇത്തവണത്തെ ഇറാനി കപ്പ് മത്സരം നടക്കുക. ഇതിനായുള്ള ഇരു ടീമുകളുടെയും സ്ക്വാഡുകൾ ബിസിസിഐ പ്രഖ്യാപിക്കുകയുണ്ടായി.

പല വമ്പൻ താരങ്ങളും അണിനിരക്കുന്ന റസ്റ്റ് ഓഫ് ഇന്ത്യ ടീമിലെ വലിയ അഭാവം മലയാളി താരം സഞ്ജു സാംസണാണ്. ദുലീപ് ട്രോഫിയിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജുവിന് ഇറാനി കപ്പിൽ അവസരം ലഭിച്ചില്ല. ഇതിനെ സംബന്ധിച്ച് വലിയ ചർച്ചകളും ഉയർന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ബിസിസിഐ സഞ്ജുവിനെ ഇറാനി കപ്പിൽ ഉൾപ്പെടുത്താതിരുന്നത് എന്ന് പരിശോധിക്കാം.

ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരായാ ടെസ്റ്റ്‌ പരമ്പരയ്ക്ക് ശേഷം, അവശേഷിക്കുന്നത് ഒരു ട്വന്റി20 പരമ്പരയാണ്. 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ബംഗ്ലാദേശ് ടീമിനെതിരെ കളിക്കുന്നത്. ഈ മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് ഇറാനി കപ്പും നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യ സഞ്ജുവിനെ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഉൾപ്പെടുത്താൻ സാധ്യതകൾ ഏറെയാണ്. ഈ സാഹചര്യത്തിലാണ് സഞ്ജു സാംസനെ ഇറാനി കപ്പിൽ നിന്ന് ബിസിസിഐ ഒഴിവാക്കിയത്. ഒക്ടോബർ 6നാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. ഒക്ടോബർ 1 മുതലാണ് ഇറാനി കപ്പ് നടക്കുന്നത്.

Read Also -  "ഇനിയും നീ റൺസ് നേടണം, അല്ലെങ്കിൽ അവർ നിന്നെ ഒഴിവാക്കും" സഞ്ജുവിന് മുന്നറിയിപ്പുമായി മുൻ താരം.

ബംഗ്ലാദേശിനെതരായ ട്വന്റി20 പരമ്പരയിൽ അണിനിരക്കുന്ന പല താരങ്ങളും ഇറാനി കപ്പിൽ കളിക്കുന്നില്ല. റിങ്കു സിംഗും, അർഷദീപ് സിംഗും, രവി ബിഷ്ണോയും അടക്കമുള്ള താരങ്ങളെ റസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. ഇന്ത്യയുടെ നിലവിലെ ട്വന്റി20 നായകനായ സൂര്യകുമാർ യാദവിനെയും ഇറാനി കപ്പിനുള്ള മുംബൈ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുകയുണ്ടായി. ഇത്തരത്തിൽ വലിയ മാറ്റങ്ങളാണ് ബിസിസിഐ ഇത്തവണത്തെ ഇറാനി കപ്പിന് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര വലിയ അവസരം തന്നെയാണ്.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ അവസരം ലഭിച്ചിട്ടും സഞ്ജുവിന് അത് മുതലാക്കാൻ സാധിച്ചിരുന്നില്ല. പരമ്പരയിലെ 2 മത്സരങ്ങളിലും പൂജ്യനായി സഞ്ജു സാംസൺ മടങ്ങുകയുണ്ടായി. ഇത് സഞ്ജു ആരാധകരെ പോലും വലിയ രീതിയിൽ വിഷമിപ്പിച്ചിരുന്നു. പിന്നീട് കേരള ക്രിക്കറ്റ് ലീഗ് അരങ്ങേറിയെങ്കിലും, സഞ്ജു സാംസൺ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഉണ്ടായത്. പക്ഷേ ദുലീപ് ട്രോഫിയിൽ ഇന്ത്യ ബി ടീമിനെതിരായ മത്സരത്തിൽ വമ്പൻ പ്രകടനം കാഴ്ചവച്ച സഞ്ജു സാംസൺ, തന്റെ ഫോമിലേക്ക് തിരിച്ചുവരികയായിരുന്നു. മത്സരത്തിൽ 101 പന്തുകളിൽ 106 റൺസ് നേടി സഞ്ജു ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

Scroll to Top