അശ്വിനെ ഒഴിവാക്കാനുള്ള കാരണം എന്താണ് :തുറന്ന് പറഞ്ഞ് ബുംറ

PicsArt 11 01 04.49.19 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വളരെ ഏറെ വിഷമിപ്പിച്ചാണ് കിവീസ് ടീമിനെതിരെ മറ്റൊരു തോൽവി കൂടി നേരിടേണ്ടി വന്നത്. പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോൽവി വഴങ്ങിയ വിരാട് കോഹ്ലിക്കും ടീമിനും മറ്റൊരു തോൽവി ഒരിക്കൽ കൂടി ചിന്തിക്കാനാവില്ലായിരുന്നു എങ്കിലും പ്രകടന മികവിൽ വളരെ ഏറെ പിറകിലോട്ട് പോയ ഇന്ത്യൻ ടീമിന് എല്ലാ അർഥത്തിലും തോൽവി നാണക്കേടായി മാറി. 8 വിക്കറ്റിന്റെ വൻ തോൽവിയോടെ ഇത്തവണത്തെ ടി :20 ലോകകപ്പിലെ സെമി ഫൈനലിൽ നിന്നും ഏകദേശം പുറത്തായി കഴിഞ്ഞ ഇന്ത്യൻ ടീമിന് ഇനി ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം തന്നെ ജീവൻമരണ പോരാട്ടമായി മാറി കഴിഞ്ഞു കിവീസിന് എതിരെ ഇഷാൻ കിഷൻ, ശാർദൂൽ താക്കൂർ എന്നിവരെ പ്ലെയിങ് ഇലവനെ ഉൾപെടുത്തിയ ഇന്ത്യക്ക് പല വിമർശനങ്ങളും ഇപ്പോൾ കേൾക്കേണ്ടി വരികയാണ്.സ്റ്റാർ ഓഫ്‌ സ്പിന്നർ രവി അശ്വിനെ വീണ്ടും തഴഞ്ഞതാണ് മിക്ക ആരാധകരെയും മുൻ താരങ്ങളെയും ചൊടിപ്പിക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിന്റെ നിലപാട് വിശദമാക്കുകയാണ് പേസർ ജസ്‌പ്രീത് ബുംറ.”മത്സരത്തിന് ശേഷം തിരിഞ്ഞുനോക്കിയാൽ നമുക്ക് പല കാര്യങ്ങളും പറയുവാൻ കാണും. എന്നാൽ ശരിയായ പ്ലാനുകളുമായിട്ടാണ് എല്ലാ മത്സരത്തിനും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കളിക്കാൻ ഇറങ്ങുന്നത്.മത്സരത്തിൽ കൂടുതൽ റൺസും വിക്കറ്റുകളും എല്ലാം നേടുവാൻ ടീം ആഗ്രഹിച്ചിരുന്നു. എന്നാൽ നമ്മൾ വിചാരിച്ച പോലെ കാര്യങ്ങൾ ഒന്നും നടന്നില്ല. രവിചന്ദ്രൻ അശ്വിൻ ഇന്നും ലോകത്തെ ബെസ്റ്റ് ബൗളറാണ്. അശ്വിൻ ടീമിന്റെ ബൗളിംഗ് കരുത്താണ് പക്ഷേ പ്ലേയിംഗ്‌ ഇലവനിൽ എത്തുക അത്ര എളുപ്പമല്ല “ബുംറ അഭിപ്രായം വിശദമാക്കി.

See also  ആദ്യ മത്സരമാണോ എങ്കില്‍ സഞ്ചു സാംസണ്‍ തകര്‍ക്കും. കണക്കുകള്‍ ഇതാ.

“മത്സരശേഷം അശ്വിൻ കളിച്ചിരുന്നേൽ എന്നെല്ലാം പറയുന്നത് എളുപ്പമാണ്. പക്ഷേ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ. രണ്ടാം ഇന്നിങ്സിൽ ഡ്യൂ ഒരു പ്രധാന ഫാക്ടർ തന്നെയായിരുന്നു.ഡ്യൂ ഒരു പ്രധാന ഘടകമായി മാറിയത് നാം കണ്ടതാണ്.ഡ്യൂ കാരണം ബൗളർമാർ പലർക്കും ഗ്രിപ്പ് കിട്ടിയിട്ടില്ല. അതിനാൽ തന്നെ ബാറ്റിങ് എളുപ്പമായി. എല്ലാതരം താരങ്ങൾക്കും മികച്ച പ്രകടനം എന്നും നടത്താൻ സാധിക്കില്ല.”ബുംറ അഭിപ്രായം തുറന്ന് പറഞ്ഞു

Scroll to Top