ധോണിയുടെ ആരാധക പിന്തുണ ഇന്ത്യ മുഴുവൻ :കോഹ്ലിക്കും സച്ചിനും മുകളിൽ -വീണ്ടും ഞെട്ടിച്ച് ഗവാസ്ക്കറിന്റെ കണ്ടെത്തൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളാണ് മഹേന്ദ്ര സിഗ് ധോണിയും, സച്ചിൻ ടെൻഡൂൽക്കറും ഒപ്പം നിലവിലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും. ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ അധികം ഇഷ്ടപെടുന്ന ഈ മൂന്ന് താരങ്ങളും സ്വപ്നതുല്യ നേട്ടങ്ങളാണ് കരിയറിൽ സ്വന്തമാക്കിയത്. ആരാധക പിന്തുണയിൽ ഏറെ ബഹുദൂരം മുൻപിൽ നിൽക്കുന്ന ഈ താരങ്ങളെ സംബന്ധിച്ച താരതമ്യങ്ങൾ ക്രിക്കറ്റ്‌ ചർച്ചകളിലും ഒപ്പം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇന്ത്യൻ ക്രിക്കറ്റിന് ചരിത്ര നേട്ടങ്ങൾ സമ്മാനിച്ചിട്ടുള്ള നായകൻ ധോണിയും ഒപ്പം ഇതിഹാസ ബാറ്റിങ് നേട്ടങ്ങൾ എല്ലാം കരസ്ഥമാക്കിയ ക്രിക്കറ്റ്‌ ദൈവം സച്ചിനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാനായി മാറിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ആരാധകർക്ക് വളരെ പ്രിയപെട്ടവരാണ് എങ്കിലും ആരാണ് ഇവർ മൂവരിലും ഏറെ ആരാധകർക്കും ഇഷ്ട താരമെന്ന ചർച്ചകൾക്ക് ആഴം കൂട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം സുനിൽ ഗവാസ്ക്കറിന്റെ വാക്കുകൾ വൈറലായി മാറി കഴിഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിലെ ആരാധക പിന്തുണ വളരെ അധികം നേടിയ താരങ്ങൾ ഇവർ മൂവരുമാണ് എന്ന് വിശദമാക്കിയ ഗവാസ്ക്കർ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എക്കാലവും ഇന്ത്യൻ ടീം താരങ്ങൾക്ക് എല്ലാം പിന്തുണയും അഭിനന്ദനങ്ങളും നൽകാറുണ്ട് എന്ന് വിശദീകരിച്ചു.ഇപ്പോൾ ഇതിഹാസ ക്രിക്കറ്റ്‌ താരം ഗവാസ്ക്കർ മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്റിംങ് ഇതിഹാസവുമായ ധോണിക്ക് ലഭിക്കുന്ന ആരാധക പിന്തുണയെയും ഒപ്പം അദ്ദേഹം ഓരോ ആരാധകനും നൽകുന്ന ഫീലും വിവരിക്കാൻ ഒട്ടും കഴിയില്ലയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

“കളിക്കളത്തിലേക്ക് ധോണി വരുമ്പോൾ അദ്ദേഹം കാണികൾക്കിടയിൽ എല്ലാം സൃഷ്ടിക്കുന്ന ആരവം വളരെ വലുതാണ്. എനിക്ക് അറിയാം ഒരുവേള സച്ചിന്റെയും കോഹ്ലിയുടെയും ആരാധകർ ഇക്കാര്യം അംഗീകരിക്കില്ല എന്ന്. പക്ഷേ ധോണിക്ക് ഇന്ത്യൻ മുഴുവൻ ആരാധകരെ നേടുവാൻ കഴിഞ്ഞിട്ടു ണ്ടെന്നാണ് എന്റെ ഉറച്ച അഭിപ്രായം. സച്ചിൻ മുംബൈയിലും ഒപ്പം കൊൽക്കത്തയിലും എല്ലാം വളരെ ഏറെ പ്രശസ്തനാണ്.കോഹ്ലി ഡൽഹിയിലും ഒപ്പം ബാംഗ്ലൂരിലും വളരെ പോപ്പുലറാണ്. എന്നാൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്”സുനിൽ ഗവാസ്ക്കർ അഭിപ്രായം വിശദമാക്കി