ബാംഗ്ലൂർ ടീമിനായി കോഹ്ലി മൂന്നാം നമ്പറിലേക്ക് തിരികെ വരണമോ : മൂന്നാം നമ്പറിൽ സ്ഥിരതയാർന്ന ഒരു താരത്തിനായി ആരാധകരുടെ മുറവിളി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ മികച്ച തുടക്കം ലഭിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഒരു ടീമെന്ന നിലയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു .സീസണിൽ 7 മത്സരങ്ങൾ കളിച്ച ബാംഗ്ലൂർ ടീം 5 വിജയങ്ങൾ ഉൾപ്പടെ 10 പോയിന്റ് കരസ്ഥമാക്കി പോയിന്റ് ടേബിളിൽ ടോപ്‌ 4 തന്നെയുണ്ട് .

എന്നാൽ ബാംഗ്ലൂർ  ലൈൻ അപ്പിലെ മൂനാം സ്ഥാനമിപ്പോൾ ബാംഗ്ലൂർ ക്യാംപിന്  ഒരു വലിയ വെല്ലുവിളി ഉയർത്തുകയാണ്.
രജത് പഡിതാര്‍,വാഷിങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങിയവരെയെല്ലാം  സീസണിൽ മാറി മാറി ബാംഗ്ലൂർ മൂന്നാം നമ്പറിൽ പരീക്ഷിച്ചു കഴിഞ്ഞു .പക്ഷേ മൂന്നാം നമ്പറിലെ താരങ്ങളിൽ നിന്നും സ്ഥിരതയാർന്ന പ്രകടനം ബാംഗ്ലൂർ പ്രതീക്ഷിക്കുന്നു . മൂന്നാം നമ്പറിലേക്ക് സ്ഥിരക്കാരനെ കണ്ടെത്താന്‍ ബാംഗ്ലൂർ  ടീമിനായിട്ടില്ല. നേരത്തെ പഞ്ചാബ് കിങ്‌സ് എതിരായ തോൽവിക്ക് ശേഷം മൂന്നാം നമ്പറിലെ പ്രശ്നങ്ങൾ എല്ലാം വൈകാതെ പരിഹരിക്കുമെന്നാണ് നായകൻ വിരാട് കോഹ്ലി പറഞ്ഞത്.”ഞങ്ങളുടെ ടീം ഘടന അനുസരിച്ച് രജത് പാട്ടിധറിനെപ്പോലൊരു താരത്തെ മൂന്നാം നമ്പറിൽ വളരെ ആവശ്യമാണ് .കഴിഞ്ഞ ചില മത്സരങ്ങളിൽ  ഞങ്ങള്‍ക്കായി മത്സരം നിയന്ത്രിച്ചത് അവനായിരുന്നു. മൂന്നാം നമ്പറില്‍ അവന് ആ സ്വാതന്ത്ര്യം ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ചിലപ്പോൾ  അത് ഉദ്ദേശിച്ച ഫലം കാണണമെന്നില്ല. മാക്‌സിയും എബിയും നാലും അഞ്ചും നമ്പറില്‍ ഇറങ്ങുന്നതാണ് ടീമിന് നല്ലത്. ” കോഹ്ലി തന്റെ അഭിപ്രായം വിശദീകരിച്ചു .

അതേസമയം ബാംഗ്ലൂർ ആരാധകർ പലരും ഗ്ലെൻ മാസ്‌വെല്ലിനെ മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് അയക്കണം എന്നാണ് അഭിപ്രായപെടുന്നത്.മികച്ച ഫോമിലുള്ള താരത്തിന് ടീമിനായി വലിയ ഇന്നിംഗ്സ് കളിക്കുവാൻ അത് സഹായിക്കും എന്നാണ്  പലരുടെയും അനുമാനം . അതേസമയം നായകൻ കോഹ്ലി തന്റെ ടീമിലെ  പഴയ  ബാറ്റിംഗ് പൊസിഷനായ മൂന്നാം നമ്പറിലേക്ക് തിരികെ പോകണമെന്നും അഭിപ്രായം വ്യക്തമാക്കുന്നുണ്ട് .