ആരാണ് ഇന്ത്യൻ ടീമിലെ അടുത്ത യുവരാജ് :ഉത്തരം നൽകി യുവി

ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായി അറിയപ്പെടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും ഇതിഹാസ ബാറ്റ്‌സ്മാനുമായ യുവരാജ് സിംഗ് ഇന്നും ആരാധകർക്ക് വളരെ പ്രിയപ്പെട്ട താരമാണ്. തന്റെ ഇടകയ്യൻ ബാറ്റിങ് മികവിനാൽ ഏറെ ആരാധകരെ തന്റെ കരിയറിന്റെ തുടക്ക കാലയളവിൽ തന്നെ സ്വന്തമാക്കിയ യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇന്നും ആരാധകപ്രീതിയിൽ വളരെ മുൻപിൽ തന്നെയാണ്. നിലവിൽ ചില ടി :20 ടൂർണമെന്റുകൾ കളിക്കുന്ന യുവരാജ് ഇക്കഴിഞ്ഞ റോഡ് സേഫ്റ്റി ടൂർണമെന്റ് കളിച്ചിരുന്നു. ഐപിഎല്ലിൽ നിന്നും താരം വിരമിച്ചെങ്കിലും മുംബൈ ഇന്ത്യൻസ് ടീമുമായി തനിക്കുള്ള ആത്മബന്ധത്തെ കുറിച്ചും മുൻപ് വാചാലനായിരുന്നു.

എന്നാൽ ഇപ്പോൾ യുവരാജ് സിങ് ഒരു ആഭിമുഖത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പ്രകടനത്തെ കുറിച്ച് വിശദമായി തുറന്ന് പറഞ്ഞതാണ് ക്രിക്കറ്റ്‌ ആരാധകരെല്ലാം ഏറ്റെടുക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ ഗിൽക്രിസ്റ്റ് റിഷാബ് പന്താണെന്ന് പറഞ്ഞ യുവരാജ് സിങ് റിഷാബ് പന്തിനെ ഭാവി ഇന്ത്യൻ നായകൻ എന്ന് വിശേഷിപ്പിച്ചത് വൻ ചർച്ചയായിരിന്നു. കരിയറിൽ അനേകം വെല്ലുവിളികളെ മറികടന്ന താരം വൈകാതെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നായക റോളിൽ എത്തിയേക്കാം എന്ന് പറഞ്ഞ യുവരാജ് സിങ് ആരാണ് ഇപ്പോൾ ഇന്ത്യൻ ടീമിലെ യുവരാജ് സിങ് എന്നും വിശദീകരിച്ചു.

“എന്റെ അഭിപ്രായത്തിൽ ഇന്ന് യുവരാജ് സിംഗിനെ പോലെ ഒരു താരമില്ല. ഇന്ന് മധ്യനിരയിൽ ഇന്ത്യൻ ടീമിന്റെ ശക്തിയും പ്രധാന ബാറ്റ്‌സ്മാന്മാരും റിഷാബ് പന്തും ഹാർദിക് പാണ്ട്യയുമാണ്. ഇവർ ഇരുവരും ഏതൊരു ബൗളിംഗ് നിരയെയും എന്നും വെടിക്കെട്ട് ബാറ്റിങ്ങാൽ തകർക്കുവാൻ കഴിയുന്നവരാണ്. ജഡേജയും ഏഴാം നമ്പറിൽ ഇന്ത്യയുടെ വിശ്വസ്തനാണ് പക്ഷേ ഇന്ത്യൻ ടീമിൽ ഇപ്പോൾ അധികം ഇടംകയ്യൻ ബാറ്റ്‌സ്മാന്മാരും ഇല്ലല്ലോ അതിനാൽ ഞാൻ പറയും ഇന്ന് ഇന്ത്യൻ ടീമിൽ യുവരാജിനെ പോലെ ഒരു താരമില്ല എന്ന് തന്നെ “യുവി അഭിപ്രായം വിശദമാക്കി