ആരാണ് മികച്ചത് ? ജസ്പ്രീത് ബൂംറയോ ? മുഹമ്മദ് ഷാമിയോ ? ആശീഷ് നെഹ്റ പറയുന്നു.

കേപ്ടൗണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ജസ്പ്രീത് ബൂംറ അഞ്ച് വിക്കറ്റ് നേടിയിരുന്നു. മത്സരത്തില്‍ ജസ്പ്രീത് ബൂംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. മൈക്കല്‍ വോണ്‍
ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ താരത്തിനു പ്രശംസയുമായി എത്തിയിരുന്നു. ബുമ്ര മതിപ്പുളവാക്കുന്ന പ്രകടനം നടത്തുന്നുവെന്നത് ശരിയാണെന്നും എന്നാല്‍ ഇന്ത്യന്‍ പേസറിനേക്കാള്‍ മികച്ച പ്രകടനം നടത്തുന്നവരുണ്ടെന്നും മുന്‍ പേസര്‍ ആശീഷ് നെഹ്റ അഭിപ്രായപ്പെട്ടു.

” ജസ്പ്രീത് ബുംറ വളരെയധികം മതിപ്പുളവാക്കുന്ന പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ ഒരു സംശയവുമില്ല, പക്ഷേ ലോക ക്രിക്കറ്റിൽ ചില നല്ല ബൗളർമാർ ഉണ്ടെന്ന് ഞാൻ ഇപ്പോഴും പറയും. അതിലൊരാൾ തന്റെ സഹതാരം മുഹമ്മദ് ഷമിയാണ്. കൃത്യമായ കണക്കുകൾ എനിക്കറിയില്ല, പക്ഷേ ഒരു കാര്യം ഉറപ്പാണ്, രണ്ടുപേർക്കുമിടയിൽ ഒരു  ബൗളറെ തിരഞ്ഞെടുക്കാൻ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടാൽ, അത് ബുംറയായിരിക്കുമെന്ന് എനിക്ക് ഇപ്പോഴും പറയാൻ കഴിയില്ല ”

20220113 213058

” എതിര്‍ടീമിലെ വിക്കറ്റുകളെടുത്ത് മത്സരം പൂര്‍ത്തിയാക്കാന്‍ ഷമിക്ക് കഴിയാറുണ്ട്. ഏത് പ്രതലത്തിലും ഒരു സെറ്റ് ബാറ്റ്സ്മാനെ പുറത്താക്കാനുള്ള ഗുണങ്ങൾ ഷമിക്കുണ്ട്. ഒരു കാര്യത്തിലും അദ്ദേഹം ബുംറയെക്കാൾ പിന്നിലല്ല ” ആശീഷ് നെഹ്റ പറഞ്ഞു.

20220113 213139

ഷമി മാത്രമല്ല, ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറും ബുമ്രയുടെ കഴിവിനടുത്താണെന്നാണ് നെഹ്‌റ പറയുന്നു. നിലവില്‍ ജൊഫ്രാ ആര്‍ച്ചര്‍ പരിക്ക് കാരണം ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

20220113 213425

”ഫോമിന്റെ പാരമ്യത്തിലെത്തിയാല്‍ ആര്‍ച്ചറും ബുംറക്കൊപ്പം നില്‍ക്കും. എന്നാല്‍ ലോകത്തിലെ മികച്ച ബൗളര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ബുംറയുണ്ടാകും. ഇനിയത് വെട്ടിച്ചുരുക്കിയില്‍ പോലും ബുംറയുടെ പേര് ഒഴിവാക്കാനാവില്ല ” മുന്‍ ഇന്ത്യന്‍ പേസര്‍ ആശീഷ് നെഹ്റ പറഞ്ഞു.