കിവീസിനെ നേരിടുമ്പോൾ അവർക്ക് സമ്മർദ്ദം :തുറന്ന് പറഞ്ഞ് ബ്രാഡ് ഹോഗ്

ഇന്ത്യൻ ടീമിനു വളരെ നിർണായകമാണ് വരാനിരിക്കുന്ന എല്ലാ മത്സരങ്ങളും. പാകിസ്ഥാൻ എതിരായ ആദ്യത്തെ മത്സരത്തിൽ 10 വിക്കറ്റ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് സെമി ഫൈനൽ സാധ്യതകൾ വർധിപ്പിക്കാൻ കിവീസിന് എതിരായ വരാനിരിക്കുന്ന മത്സരവും പ്രധാനമാണ്. കൂടാതെ ടി :20 ലോകകപ്പിൽ കിവീസിന് എതിരായിട്ടുള്ള റെക്കോർഡുകൾ വിരാട് കോഹ്ലിക്കും ടീമിനും അത്ര നല്ലതല്ല.ഒക്ടോബർ 31ന് നടക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് മത്സരം വാശിയേറിയതാകുമെന്നത് ഉറപ്പാണ്‌. നേരത്തെ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാനോട് 5 വിക്കറ്റ് തോൽവി കെയ്ൻ വില്യംസണും ടീമും വഴങ്ങിയിരുന്നു. സൂപ്പർ 12 റൗണ്ടിൽ നിന്നും സെമി ഫൈനൽ ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ജയം ആവശ്യമാണ്.

എന്നാൽ ന്യൂസിലാൻഡ് :ഇന്ത്യ മത്സരം ആർക്കെല്ലാം സമ്മർദ്ദം സൃഷ്ടിക്കുമെന്ന് തുറന്ന് പറയുകയാണ് മുൻ ഓസീസ് താരം ബ്രാഡ് ഹോഗ്.ഇരു ടീമിനും ജയം മാത്രമാണ്‌ ലക്ഷ്യം എങ്കിലും വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിന് വളരെ അധികം സമ്മർദ്ദം അനുഭവവിക്കെണ്ടി വരുമെന്നാണ് ഹോഗ് നിരീക്ഷിക്കുന്നത്. “പാകിസ്ഥാൻ എതിരായ മത്സരത്തിൽ അടക്കം ഇന്ത്യൻ ടീമിന് സമ്മർദ്ദം കൂടി നേരിടേണ്ടി വന്നിരുന്നു. വരാനിരിക്കുന്ന ജീവൻമരണ പോരാട്ടത്തിൽ കിവീസ് ടീമിനെക്കാൾ സമ്മർദ്ദം ഇന്ത്യക്കാകും “ഹോഗ് ചൂണ്ടികാട്ടി

പാകിസ്ഥാൻ എതിരായ മത്സരത്തിൽ അടക്കം സമ്മർദ്ദതിന്റെ മുഖങ്ങൾ നമുക്ക് ഇന്ത്യൻ ടീമിൽ കാണുവാൻ സാധിച്ചു. ഈ ഒരു തോൽവി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അത്രത്തോളം എളുപ്പം മറക്കാനാവില്ല. കൂടാതെ ന്യൂസിലാൻഡ് ടീമിന് ഈ ഒരു സമ്മർദ്ദം മുതലാക്കുവാൻ കഴിഞ്ഞാൽ അത് ഇന്ത്യക്ക് തിരിച്ചടിയായി മാറും. ഒപ്പം ഇന്ത്യൻ ടീമിന്റെ ടീം സെലക്ഷനും വളരെ പ്രധാനമാണ്‌ “ബ്രാഡ് ഹോഗ് അഭിപ്രായം വിശദമാക്കി