ബാറ്റിംഗ് നിര കോമഡി. സ്പിൻ പിച്ചിൽ പരാഗ് എവിടെ? ഗംഭീർ ഇന്ത്യയെ നശിപ്പിക്കുമോ? വമ്പൻ വിമർശനം.

20240805 112036

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ അപ്രതീക്ഷിതമായ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യൻ ടീമിനും ഗൗതം ഗംഭീറിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഇന്ത്യൻ ടീം ശ്രീലങ്കയ്ക്കെതിരെ വലിയ വിജയം സ്വന്തമാക്കും എന്നാണ് എല്ലാവരും കരുതിയത്.

രണ്ടാം ഏകദിനത്തിൽ 240 റൺസ് എന്ന കുറഞ്ഞ ലക്ഷ്യമായിരുന്നു ഇന്ത്യയ്ക്ക് മുൻപിൽ ഉണ്ടായിരുന്നത്. അതുപോലും സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ല. പ്രധാനമായും ബാറ്റിംഗിൽ കാഴ്ചവച്ച മോശം പ്രകടനമാണ് ഇന്ത്യൻ ടീമിനെ ബാധിച്ചത്. ഗൗതം ഗംഭീറിന്റെ ചില പരീക്ഷണങ്ങളും മോശം ടീം സെലക്ഷനും ഇതിന് കാരണമായി എന്നത് ഉറപ്പാണ്.

ഗംഭീറിന്റെ ചില പരീക്ഷണങ്ങൾ ഇന്ത്യയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചു എന്നാണ് ആരാധകർ പോലും പറയുന്നത്. മത്സരത്തിൽ ഇന്ത്യ നാലാം നമ്പറിൽ ശിവം ദുബെയെയും അഞ്ചാം നമ്പറിൽ അക്ഷർ പട്ടേലിനെയും ക്രീസിലെത്തിക്കാനുള്ള ഗംഭീറിന്റെ തീരുമാനത്തെ ആരാധകർ ചോദ്യം ചെയ്യുന്നു. സ്പെഷ്യലിസ്റ്റ് ബാറ്റർമാരായ കെഎൽ രാഹുലിനെയും ശ്രേയസ് അയ്യരെയും ആറും ഏഴും നമ്പറിലേക്ക് മാറ്റി പ്രതിഷ്ഠിച്ചതും മത്സരത്തിലെ പരാജയത്തിന് ഒരു കാരണമായി ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ മത്സരത്തിൽ ദുരന്തം ഉണ്ടാക്കിയെന്നാണ് ആരാധകർ പറയുന്നത്.

Read Also -  ബംഗ്ലാദേശിനെ വിലകുറച്ച് കാണരുത്, അവർ പണി തരും. രോഹിതിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ.

ടീം സെലക്ഷനിൽ ഉണ്ടായ വലിയ അപാകതകൾ ചൂണ്ടിക്കാട്ടാനും ആരാധകർ മറന്നില്ല. ശ്രീലങ്കയിലെ പിച്ച് സ്പിന്നിനെ അങ്ങേയറ്റം അനുകൂലിക്കുന്നതാണ് എന്ന് ആദ്യ മത്സരത്തിൽ തന്നെ ഗംഭീറിനും കൂട്ടർക്കും വ്യക്തമായതാണ്. പക്ഷേ സ്ലോ ബോളറും ഓൾറൗണ്ടറുമായ റിയാൻ പാരഗിനെ രണ്ടാം മത്സരത്തിലും ഇന്ത്യ പുറത്തിരുത്തി. ശിവം ദുബെയെക്കാൾ ബോളിങ്ങിൽ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുന്ന താരമായിരുന്നു പരഗ്. പക്ഷേ പരാഗിന് ഗംഭീർ അവസരം നൽകിയില്ല. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ഗംഭീറിനെതിരെ ഉയർന്നിരിക്കുന്നത്.

ഗംഭീറിന്റെ അമിതമായ പരീക്ഷണങ്ങൾ ഇന്ത്യൻ ക്രിക്കറ്റിനെ നശിപ്പിക്കും എന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. പിച്ച് സ്പിന്നിന് അനുകൂലമാണെന്ന് അറിഞ്ഞിട്ടും കൂടുതൽ സ്പിന്നർമാരെ മത്സരത്തിൽ പങ്കെടുപ്പിക്കാതിരുന്നത് ഗംഭീറിന് വന്ന ഒരു പിന്നോട്ട് പോക്കാണ് എന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല കൃത്യമായ രീതിയിൽ ബാറ്റിംഗ് പൊസിഷൻ ക്രമീകരിക്കേണ്ട ആവശ്യമുണ്ട് എന്നും ചില ആരാധകർ പറയുകയുണ്ടായി. മുൻനിരയിലുള്ള രോഹിത് ശർമ, ഗിൽ, വിരാട് കോഹ്ലി എന്നിവർക്കൊഴികെ മറ്റൊരു താരത്തിനും തങ്ങളുടെ ബാറ്റിംഗ് പൊസിഷനെ സംബന്ധിച്ച് വ്യക്തതയില്ല എന്നും ആരാധകർ കുറിക്കുന്നു.

Scroll to Top