ബാറ്റിംഗ് പിച്ചിന് ശ്രമിച്ചു. പക്ഷേ ഇക്കാരണത്താല്‍….ക്യുറേറ്ററുടെ പ്രതികരണം ഇങ്ങനെ

മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റണ്‍സൊഴുകും എന്ന് കരുതിയെങ്കിലും വിക്കറ്റൊഴുകുന്ന കാഴ്ച്ചയാണ് കണ്ടത്. സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ച് സംവാദം ഉയരുന്ന സാഹചര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിച്ച് ക്യുറേറ്റര്‍ എ.എം ബിജു ഇതിനെക്കുറിച്ച് പ്രതികരിച്ചു.

മത്സരത്തിനായി റണ്ണൊഴുകും പിച്ചാണ് തയ്യാറാക്കിയിരുന്നത് എന്നായി ക്യുറേറ്റര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞതില്‍ നിന്നും വിത്യസ്തമായി ബാറ്റിംഗ് ദുഷ്കരമായി. ബാറ്റിം​ഗ് പിച്ച് ഒരുക്കാനാണ് ശ്രമിച്ചതെന്ന് മത്സരശേഷം അദ്ദേഹം പ്രതികരിച്ചു. പക്ഷേ, കാലാവസ്ഥയും മഞ്ഞുവീഴ്ചയും തിരിച്ചടിയായി എന്നും ഇന്ത്യ വിജയം നേടിയതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജു എ എമ്മിന്റെ നേതൃത്വത്തില്‍ 10 വിക്കറ്റുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ ഒരുക്കിയിരുന്നത്. ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. തണ്ണിമത്തന്‍ വിളഞ്ഞുകിടക്കുന്നതായിരുന്നു കുറച്ചുനാള്‍ മുമ്പ് ഗ്രീന്‍ഫീല്‍ഡിലെ കാഴ്‌ച്ച.