സൂപ്പർമാനെ വെല്ലുംവിധം എയറിൽ നിന്ന് ക്യാച്ച്. ഞെട്ടിത്തരിച്ച് ക്രിക്കറ്റ്‌ ലോകം , സ്റ്റോക്സും കാർത്തിക്കും.

ക്രിക്കറ്റ് മൈതാനങ്ങളിൽ പലപ്പോഴും അത്ഭുതകരമായ ക്യാച്ചുകൾ പിറക്കാറുണ്ട്. മത്സരത്തിന്റെ ഗതിയെ എല്ലാത്തരത്തിലും സ്വാധീനിക്കാൻ ഇത്തരം സൂപ്പർ ക്യാച്ചുകൾക്ക് സാധിക്കുന്നു. ഇപ്പോൾ ഇംഗ്ലണ്ട് ട്വന്റി20 ലീഗായ വിറ്റ്വാലിറ്റി ബ്ലാസ്റ്റിൽ ഒരു അത്ഭുതകരമായ ക്യാച്ച് പിറന്നിരിക്കുകയാണ്. ഇംഗ്ലണ്ടിൽ ആഷസ് പരമ്പര നടക്കുന്നതിനിടെയാണ് മറ്റൊരു ആഭ്യന്തര ടൂർണമെന്റിന്റെ ക്യാച്ച് സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുന്നത്. ടൂർണമെന്റിൽ സസക്സ് ടീമും ഹാമ്പ്‌ഷയറും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു ഈ അത്ഭുത ക്യാച്ച് പിറന്നത്.

മത്സരത്തിന്റെ അവസാന 11 പന്തുകളിൽ 23 റൺസ് ആയിരുന്നു ഹാമ്പ്‌ഷയറിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ടൈമൽ മിൽസ് എറിഞ്ഞ പന്തിൽ ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ ഒരു സിക്സർ നേടാനാണ് ബാറ്റർ ഹവൽ ശ്രമിച്ചത്. ഹവൽ ബോൾ വേണ്ടവിധം കണക്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഡീപ്പ് വിക്കറ്റിലേക്ക് പറന്ന് പന്ത് ഡീപ് സ്ക്വയറിൽ നിന്ന് ഓടി വന്ന ബ്രാഡ് കറി പറന്നു കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഒറ്റയടിക്ക് പന്ത് കറിയുടെ കയ്യിൽ പതിഞ്ഞു. മൈതാനത്തിന് അകത്തുണ്ടായിരുന്നവരെയും പുറത്തായിരുന്നവരെയും ഈ ക്യാച്ച് വളരെയധികം അത്ഭുതപ്പെടുത്തി.

മത്സരത്തിന്റെ വിധിയിൽ പോലും ഈ ക്യാച്ച് നിർണായകമായി മാറി. ഇത്തരത്തിൽ മത്സരത്തിൽ സസക്സ് വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ക്രിക്കറ്റ് താരങ്ങൾ ഈ ക്യാച്ചിൽ അത്ഭുതം പ്രകടിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്ത് വരികയുണ്ടായി. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേശ് കാർത്തിക്ക് ക്യാച്ചെടുത്ത കറിയെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. ‘ലോക ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്ന്’ എന്നായിരുന്നു ദിനേശ് കാർത്തിക് പറഞ്ഞത്. ഒപ്പം ബ്രാഡ് കറി ഡൈവ് ചെയ്യുന്നതിന് മുൻപ് ഓടിവന്ന അത്രയും ദൂരം അത്ഭുതപ്പെടുത്തുന്നു എന്നും കാർത്തിക്ക് കൂട്ടിച്ചേർത്തു.

ഇതോടൊപ്പം ഇംഗ്ലണ്ടിന്റെ നായകൻ ബെൻ സ്റ്റോക്ക്സ് അടക്കമുള്ള ക്രിക്കറ്റർമാരും ഈ അത്ഭുത ക്യാച്ചീനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. എന്തായാലും കുറച്ചധികം നാളുകൾക്ക് ശേഷമാണ് ഇത്രയധികം ലോക ശ്രദ്ധ നേടിയ ഒരു ക്യാച്ച് പിറക്കുന്നത് മത്സരത്തിൽ 6 റൺസിന് സസക്സ് വിജയം കാണുകയായിരുന്നു.