ഇത് ഔട്ടാണോ ? ക്രിക്കറ്റ് ലോകം രണ്ട് തട്ടില്‍

317722

ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന മത്സരത്തില്‍ വിവാദമായ പുറത്താകല്‍. ഫീല്‍ഡിങ്ങ് തടസ്സപെടുത്തി എന്ന കാരണത്താലാണ് ശ്രീലങ്കന്‍ താരം ധനുഷ്ക ഗുണതിലകയെ ഔട്ടാക്കിയത്. എന്നാല്‍ ഇത് ഔട്ടല്ലാ എന്നാണ് സമൂഹമാധ്യമത്തില്‍ ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്‌. എന്നാല്‍ ഇത് ഔട്ട് തന്നെയാണ് എന്ന് അംഗീകരിക്കുന്നവരും ഉണ്ട്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 22ാം ഓവറിലാണ് സംഭവം അരങ്ങേറിയത്. 7 ബൗണ്ടറിയുടെ അകമ്പടിയില്‍ 55 റണ്‍സുമായി ബാറ്റ് ചെയ്ത ഗുണതിലക, പന്ത് മുന്നിലേക്ക് തട്ടിയിട്ട ഗുണതിലക സിംഗിളിനായി ക്രീസില്‍ നിന്നും പുറത്തിറങ്ങി. എന്നാല്‍ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന നിസ്സങ്കയോട് തിരികെ മടങ്ങാൻ ആവശ്യപ്പെട്ട് ഗുണതിലക തിരികെ ക്രീസിലേക്ക് കയറി. ആ സമയത്ത് ക്രീസിൽ കയറാനുള്ള ഗുണതിലകയുടെ ശ്രമത്തിനിടെ പന്തും കാലിൽതട്ടി പിന്നിലേക്ക് നീങ്ങി. ”

റണ്ണൗട്ട് ചെയ്യാന്‍ എത്തിയ പൊള്ളാര്‍ഡ് ഫീല്‍ഡിങ്ങ് തടസ്സപ്പെടുത്തി എന്ന കാരണത്താല്‍ അപ്പീല്‍ ചെയ്തു. തീരുമാനം തേര്‍ഡ് അംപയര്‍ക്ക് വിട്ടപ്പോള്‍ വിശദമായ റിവ്യൂന് ശേഷം തേർഡ് അംപയർ നൈജൽ ഗുഗിൽഡും ഔട്ട് അനുവദിച്ചതോടെ ഗുണിതിലകയ്ക്ക് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.

See also  ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ധോണി. ചെന്നൈയിൽ കളിക്കാൻ സന്തോഷമെന്ന് താക്കൂർ.

ഗുണതിലകയുടെ പുറത്താകലിനു പിന്നാലെ ശ്രീലങ്കൻ ബാറ്റിങ് കൂട്ടത്തോടെ തകർന്നത് വിവാദത്തിന് ആക്കം കൂട്ടി. ഓസ്ട്രേലിയയുടെ മുൻ താരം ബ്രാഡ് ഹോഗ് അംപയറിന്റെ തീരുമാനത്തെ പിന്തുണച്ചപ്പോൾ, മുൻ ഓസീസ് താരം ടോം മൂഡി, വിൻഡീസ് താരം ഡാരൻ സാമി തുടങ്ങിയവർ എതിർ ശബ്ദമുയർത്തി.

Scroll to Top