കൂറ്റന്‍ വിജയം. വിന്‍ഡീസിനെ നിലം തൊടീക്കാതെ ഇന്ത്യ. പരമ്പരയില്‍ മുന്നില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനു നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് നേടാനാണ് കഴിഞ്ഞത്. 68 റണ്‍സ് വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 മുന്നിലെത്തി.

വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് ഓപ്പണര്‍മാര്‍ ബൗണ്ടറികളിലൂടെ തുടങ്ങിയെങ്കിലും മയേഴ്സിനെ പുറത്താക്കി (15) അര്‍ഷദീപ് സിങ്ങും ബ്രൂക്ക്സിനെ (20) പുറത്താക്കി ഭുവനേശ്വര്‍ കുമാറും മികച്ച തുടക്കം നല്‍കി. പിന്നീട് സ്പിന്നര്‍മാരുടെ ഊഴമായിരുന്നു. രവീന്ദ്ര ജഡേജ – രവിചന്ദ്ര അശ്വിന്‍ – രവി ബിഷ്ണോയി എന്നിവര്‍ ചേര്‍ന്ന് വിന്‍ഡീസിനെ കറക്കിയെറിഞ്ഞ് വീഴ്ത്തി.

343372

ചീട്ടുകൊട്ടാരം വീഴുംപോലെ വിന്‍ഡീസ് തകര്‍ന്നു വീണു. ഹോള്‍ഡര്‍ (0) നിക്കോളസ് പൂരന്‍ (18) റൊവ്മാന്‍ പവല്‍ (14) ഹെറ്റ്മയര്‍ (14) ഒഡീന്‍ സ്മിത്ത് (0) എന്നിവര്‍ പുറത്തായതോടെ 86 ന് 7 എന്ന നിലയിലേക്ക് വിന്‍ഡീസ് വീണിരുന്നു.

FY2UNDnacAAyps9

അകീല്‍ ഹൊസൈന്‍ (15) ആണ് പുറത്തായ മറ്റൊരു ബാറ്റര്‍. കീമോ പോള്‍ (19) അല്‍സാരി ജോസഫ് (5) എന്നിവര്‍ പുറത്താകതെ നിന്നു. ഇന്ത്യക്കായി അര്‍ഷദീപ് സിങ്ങ്, അശ്വിന്‍, ബിഷ്ണോയി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജയും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. പതിവില്‍ നിന്നും വിത്യസ്തമായി രോഹിത് ശര്‍മ്മക്കൊപ്പം സുര്യകുമാര്‍ യാദാവാണ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 28 പന്തില്‍ 44 റണ്‍സാണ് ചേര്‍ത്തത്. 16 പന്തില്‍ 24 റണ്‍സ് നേടി സൂര്യകുമാര്‍ യാദവാണ് ആദ്യം മടങ്ങിയത്.

295356212 5589497827738531 5704785428956913244 n

പിന്നീടെത്തിയ ശ്രേയസ്സ് അയ്യര്‍ (0) റിഷഭ് പന്ത് (0) ഹാര്‍ദ്ദിക്ക് പാണ്ട്യ (1) ജഡേജ (16) എന്നിവര്‍ക്ക് തിളങ്ങനായില്ലാ. മറുവശത്ത് വിക്കറ്റ് കാത്തു സൂക്ഷിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 35 ബോളില്‍ തന്‍റെ അര്‍ദ്ധസെഞ്ചുറി നേടി. 44 പന്തില്‍ 7 ഫോറും 2 സിക്സും സഹിതം 64 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ മടങ്ങിയതോടെ ഇന്ത്യ 127 ന് 5 എന്ന നിലയിലായിരുന്നു.

343371

ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രവിചന്ദ്ര അശ്വിനും – ദിനേശ് കാര്‍ത്തികും ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 19 പന്തില്‍ 41 റണ്‍സുമായി ദിനേശ് കാര്‍ത്തിക് ഇന്ത്യയെ 190 റണ്ണില്‍ എത്തിച്ചു. ഹോള്‍ഡര്‍ എറിഞ്ഞ 19ാം ഓവറില്‍ 21 റണ്ണും മക്കോയി എറിഞ്ഞ 20ാം ഓവറില്‍ 15 റണ്‍സാണ് അടിച്ചെടുത്തത്. രവിചന്ദ്ര അശ്വിന്‍ 10 പന്തില്‍ 13 റണ്ണുമായി പുറത്താകതെ നിന്നു. 4  ഫോറും 2 സിക്സും സഹിതമാണ് ദിനേശ് കാര്‍ത്തോകിന്‍റെ ഇന്നിംഗ്സ്.