മഴ കളി മുടക്കി ഡ്രസിങ് റൂമിൽ സിക്സ് പൂരം :വിൻഡീസ് ടീമിന്റെ വീഡിയോ കാണാം

പാകിസ്ഥാൻ :വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ആവേശപൂർവ്വം പിരോഗമിക്കുകയാണ് ഇപ്പോൾ.നേരത്തെ ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ മത്സരം വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റിനാണ് ജയിച്ചത്. ഏറെ കാലത്തെ ഇടവേളക്ക് ശേഷം വിൻഡീസ് ടീം സ്വന്തമാക്കിയ ത്രില്ലിംഗ് ജയത്തെ ക്രിക്കറ്റ്‌ പ്രേമികൾ അടക്കം വളരെ ഏറെ ആഘോഷമാക്കി മാറ്റി കഴിഞ്ഞിരുന്നു. ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിലെ ജയത്തിന് പിന്നാലെ രണ്ടാം ടെസ്റ്റിലും മികച്ച പ്രകടനമാണ് വിൻഡീസ് ടീം കാഴ്ചവെക്കുന്നത്. രണ്ടാം ടെസ്റ്റിൽ മഴയാണ് ഇരു ടീമുകൾക്കും പക്ഷേ വെല്ലുവിളിയായി മാറുന്നത്. മഴ കാരണം ആദ്യ രണ്ട് ദിവസവും കളിയുടെ ഏറെ ഓവറുകൾ നഷ്ടമായിരുന്നു നേരത്തെ ടോസ് നേടിയ വിൻഡീസ് ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

എന്നാൽ രണ്ടാം ദിവസത്തെ കളിയുടെ പൂർണ്ണ ഭാഗവും മഴ കാരണം ഉപേക്ഷിച്ച നിരാശയുടെ സമയത്തും ക്രിക്കറ്റ്‌ ലോകം ഏറെ ചർച്ചയാക്കി മാറ്റുന്നത് വിൻഡീസ് ടീമിന്റെ ഡ്രസ്സിംഗ് റൂമിലെ കാഴ്ചകളാണ്. മഴ കാരണം ടെസ്റ്റിലെ ഓവറുകൾ എല്ലാം ഉപേക്ഷിച്ചെങ്കിലും ഡ്രസിങ് റൂമിൽ ഏറെ ആവേശകരമായ മത്സരമാണ് നടന്നത്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ ടീമിലെ പ്രമുഖ താരങ്ങൾ എല്ലാം ചേർന്നാണ് വിൻഡീസ് ഡ്രസിങ് റൂം മറ്റൊരു സുപ്രധാന മത്സരം കളിക്കാനുള്ള വേദിയാക്കി മാറ്റിയത്.

വിൻഡീസ് ക്രിക്കറ്റ്‌ ടീം താരങ്ങൾ എല്ലാം ചേർന്നാണ് പരസ്പരം മറ്റൊരു ക്രിക്കറ്റ്‌ മത്സരം ഡ്രെസ്സിംഗ് റൂമിൽ കളിച്ചത്. എല്ലാ താരങ്ങളും ചേർന്നുള്ള രസകരമായ ഫ്രണ്ട്‌ലി മാച്ചിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു. താരങ്ങൾ എല്ലാം വിക്കറ്റിനായി അപ്പീൽ ചെയ്യുന്നത് ഹോൾഡർ അടക്കം സീനിയർ താരങ്ങൾ ഡി.ആർ.എസ്‌. റിവ്യൂ തീരുമാനത്തിനായി അപ്പീൽ ചെയ്യുന്നത് എല്ലാം വീഡിയോയിൽ കാണാം.ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച പാക് ടീമിനായി നായകൻ ബാബർ അസം 75 റൺസ് നേടി പുറത്തായി