ഇന്ത്യക്ക് ഈ തെറ്റ് സംഭവിച്ചു :തുറന്ന് പറഞ്ഞ് ഉമേഷ്‌ യാദവ്

ഇന്ത്യ :ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ്‌ ടെസ്റ്റിന് പിന്നാലെയാണ് ക്രിക്കറ്റ്‌ ആരാധകർ എല്ലാം. നിർണായകമായ ടെസ്റ്റ്‌ പരമ്പര ജയിക്കേണ്ടത് ഇരു ടീമുകൾക്കും ഏറെ പ്രധാനമായ സാഹചര്യത്തിൽ ആരാകും ഓവൽ ക്രിക്കറ്റ്‌ ടെസ്റ്റിൽ ജയിക്കുക എന്നതും പ്രധാനമാണ്.നേരത്തെ ഇന്ത് ടീം ലോർഡ്‌സ് ടെസ്റ്റിൽ ജയിച്ചെങ്കിലും ലീഡ്സിൽ ഇന്നിങ്സ് തോൽവി വഴങ്ങി നാണക്കേടിന്റെ കൂടി റെക്കോർഡ് വിരാട് കോഹ്ലിയും ടീമും സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ നാലാം ടെസ്റ്റിലും പ്രതീക്ഷിച്ച ഒരു തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം ഇന്നിങ്സിൽ വെറും 191 റൺസിലാണ് ടീം ഇന്ത്യ പുറത്തായത്. കൂടാതെ ഒന്നാം ഇന്നിങ്സിൽ 99 റൺസിന്റെ ലീഡ് കൂടി കരസ്ഥമാക്കുവാൻ ജോ റൂട്ടിനും ടീമിനും കഴിഞ്ഞു.

എന്നാൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ബാറ്റിംഗിനിടയിൽ ഏറെ മനോഹരമായി പന്തെറിഞ്ഞ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ അതിവേഗ വിക്കറ്റുകൾ വീഴ്ത്തി ഏറെ പ്രതീക്ഷകൾ സമ്മാനിച്ചെങ്കിലും പിന്നീട് ഇംഗ്ലണ്ട് ടീമിന്റെ മിഡിൽ ഓർഡറിലെ ബാറ്റ്‌സ്മാന്മാർ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. 5 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന തകർച്ച നേരിട്ട ഇംഗ്ലണ്ട് ടീമിന് പക്ഷേ കരുത്തായി മാറിയത് 81 റൺസ് അടിച്ച ഒലി പോപ്പ്,37 റൺസ് നേടിയ ജോണി ബെയർസ്റ്റോ,35 റൺസ് നേടിയ മോയിൻ അലി എന്നിവരുടെയും ബാറ്റിങ് മിക്കവാണ്.അതേസമയം 60 പന്തിൽ 11 ഫോറുകൾ പായിച്ച് 50 റൺസ് നേടിയ ക്രിസ് വോക്സ് ഇന്ത്യക്ക് വമ്പൻ തലവേദന സൃഷ്ടിച്ചു.

പക്ഷേ ഓവൽ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സ് ബൗളിങ്ങിൽ എവിടെയാണ് പിഴച്ചത് എന്ന് വിശദമാക്കുകയാണ് ഇന്ത്യൻ പേസർ ഉമേഷ്‌ യാദവ്.തുടക്കത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തുവാൻ ഇന്ത്യൻ ടീമിന് സാധിച്ചു എന്നും പറഞ്ഞ ഉമേഷ്‌ യാദവ് പിന്നീട് സംഭവിച്ച തെറ്റ് എന്താണെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ.മധ്യഓവറുകളിൽ അനായാസം റൺസ് വഴങ്ങിയത് വളരെ അധികം തിരിച്ചടിയായി മാറി എന്നും ഉമേഷ്‌ വിശദമാക്കി

“തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദതിലാക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. അതിനെല്ലാം ശേഷം അവർക്ക് 40-50 റൺസ് വളരെ വേഗത്തിൽ കൂട്ടിച്ചേർക്കുവാനായി കഴിഞ്ഞത് തിരിച്ചടിയായി. ഇതോടെ അവർ ആത്മവിശ്വാസം നേടി.മിഡിൽ ഓവറുകളിൽ ഇത്രയേറെ റൺസ് വഴങ്ങിനമ്മൾ ഒരു തെറ്റ് ചെയ്തതായി തോന്നുന്നുണ്ട് ഇപ്പോൾ. ബാറ്റ്‌സ്മാന്മാർ അനായാസം ബൗണ്ടറികൾ നേടിയത് ഞങ്ങളുടെ പ്ലാനുകൾ അടക്കം തെറ്റിച്ചു ” ഉമേഷ്‌ യാദവ് നിരീക്ഷണം വിവരിച്ചു.