അവന്‍ ദ്രാവിഡിനെപ്പോലെ ; പ്രശംസയുമായി ബാബർ അസം.

Abdullah Shafique and Babar Azam

പാകിസ്ഥാൻ ക്രിക്കറ്റിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തരംഗമായി മാറി കഴിഞ്ഞിരിക്കുകയാണ് അബ്‌ദുള്ള ഷഫീഖ്. പാക് ടെസ്റ്റ്‌ ടീമിനായി സ്ഥിരതയോടെ കളിക്കുന്ന താരം വീണ്ടും ക്രിക്കറ്റ്‌ ലോകത്ത് ചർച്ചാ വിഷയമായി മാറുകയാണ്. ഈ വർഷം ആദ്യം ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ്‌ പരമ്പരയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച താരത്തെ വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയിലേക്ക് ഉൾപ്പെടുത്തി.ത ന്റെ കന്നി ടെസ്റ്റ്‌ പരമ്പരയിൽ താരം പുറത്തെടുത്ത പ്രകടനമാണ് ഇപ്പോൾ ഏകദിന സ്‌ക്വാഡിലേക്ക് അവസരം ലഭിക്കാൻ കാരണം.

ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ്‌ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി അടിച്ച 22 വയസ്സുകാരൻ താരം പിന്നീട് പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ച്വറികളും നേടി. ഏകദിന ടീമിലേക്ക് ആദ്യമായി അവസരം ലഭിച്ച താരത്തെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ പാകിസ്ഥാൻ നായകനായ ബാബർ അസം.

Abdullah Shafique test

ശക്തരായ ഓസ്ട്രേലിയൻ ബൗളിംഗ് നിരക്ക് എതിരെ സെഞ്ച്വറി അടക്കം നേടിയ അബ്‌ദുള്ള ഷഫീഖിനെ ഇന്ത്യൻ ഇതിഹാസമായ രാഹുൽ ദ്രാവിഡ്‌, ന്യൂസിലാൻഡ് താരമായ വില്യംസൺ എന്നിവരുമായി കമ്പയർ ചെയ്യുകയാണ് ബാബര്‍ അസം.

See also  7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.

ഞാൻ അബ്ദുള്ളയുടെ സ്റ്റൈലിഷ് ബാറ്റിംഗ് ഇതിനകം തന്നെ പല തവണ കണ്ടു കഴിഞ്ഞു. അദ്ദേഹം വളരെ അധികം ആവേശവും ഒരുപാട് പ്രതീക്ഷകളും എല്ലാം തന്നെ ഞങ്ങൾക്ക് നൽകുന്നുണ്ട്.അവന് മികച്ച ഒരു സ്റ്റാൻസ് ഉണ്ട്. വളരെ മികവിൽ ബോളുകൾ എല്ലാം നേരിടുന്നു. അവനെ വില്യംസൺ, രാഹുൽ ദ്രാവിഡ്‌ എന്നിവരുമായി താരതമ്യം ചെയ്യാറുണ്ട്. ഞങ്ങള്‍ അവനെ ദ്രാവിഡ് എന്നാണ് വിളിക്കുന്നത്. “ബാബർ അസം വാചാലനായി.

പാക്കിസ്ഥാന്‍ ഓപ്പണിംഗ് പൊസിഷനിലേക്കായി ഷാന്‍ മസൂദുമായ് മത്സരം നേരിടുന്നുണ്ട്. എന്നിരുന്നാലം അബ്ദുള്‍ ഷഫീഖാണ് ടീമിനു കൂടുതല്‍ ബാലന്‍സ് നല്‍കുന്നത് എന്ന് ബാബര്‍ അഭിപ്രായപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നു ഏകദിന മത്സരങ്ങളാണ് പാക്കിസ്ഥാന്‍ കളിക്കുക.

Scroll to Top