അശ്രദ്ധയോടെ പെരുമാറി ഗിൽ അബദ്ധത്തിൽ ഹെൽമെറ്റ് പിച്ചിലേക്ക് വലിച്ചെറിഞ്ഞ് കോഹ്ലി :വീഡിയോ കാണാം

ഇന്ത്യ-ഇംഗ്ലണ്ട് ചെപ്പോക്കിൽ നടന്ന രണ്ടാം  ക്രിക്കറ്റ് ടെസ്റ്റിനിടെ പിച്ചിലേക്ക് അബദ്ധത്തില്‍ ഹെല്‍മെറ്റ് ഊരി വലിച്ചെറിഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ബാറ്റിങിനിടയിൽ  ഞായറാഴ്ച നടന്ന സംഭവത്തിന്‍റെ വീഡിയോ  ഇപ്പോഴും  സമൂഹമാധ്യമങ്ങളിലൂടെ  അടക്കം ഏറെ  പ്രചാരമാണ് നേടുന്നത് . ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ജാക്ക് ലീച്ച് ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

ഓഫ്‌സ്പിന്നർ അശ്വിന്റെ  ബൗളിങ്ങിൽ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി അശ്വിന്‍റെ ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ ഹെല്‍മെറ്റ് ഊരി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തു. എന്നാല്‍ ഇതിനിടെ കോലിയുടെ തൊട്ടടുത്ത് സ്ലിപ്പിൽ  ഫീല്‍ഡ് ചെയ്യുകയായിരുന്ന ശുഭ്മാന്‍ ഗില്‍ കോലി ഹെല്‍മെറ്റ് എറിഞ്ഞത് ശ്രദ്ധിക്കാതെ  പിച്ച് മുറിച്ച് അതേസമയം തന്നെ  മറുവശത്തേക്ക്  നടന്ന് പോയി .

എന്നാൽ  ശുഭ്മാൻ  ഗിൽ  കാരണം പണി കിട്ടിയത് വിക്കറ്റ് കീപ്പർ റിഷാബ് പന്തിനാണ് .റിഷാബ് നേരെ  വിരാട്  കോലിയെറിഞ്ഞ ഹെല്‍മെറ്റ് പിടിക്കാന്‍ റിഷഭ് പന്തിനായില്ല. ഹെല്‍മെറ്റ് ചെന്നുവീണതാകട്ടെ പിച്ചിന്‍റെ നടുവിലും. ഗില്‍ ഇടയ്ക്കു കയറിയതാണ് പന്തിന് ഹെല്‍മെറ്റ് പിടിക്കാന്‍ കഴിയാത്തതിന് കാരണമെന്ന് മനസിലായ കോലി യുവതാരത്തോട് ദേഷ്യത്തോടെ ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. പക്ഷേ രംഗം  അധികം വഷളായില്ല .

അതേസമയം സംഭവത്തിന്റെ  വീഡിയോ ഏറ്റെടുത്ത ആരാധകർ പലരും കൊഹ്‍ലിയെയും വിമർശിച്ചും രംഗത്തെത്തി .കോലിയുടെ പ്രവര്‍ത്തിയെ ചില ആരാധകര്‍ സ്റ്റീവ് സ്മിത്ത് ചെയ്തതിനോടാണ് ഉപമിക്കുന്നത്.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കിടെ റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ ഓവറുകളുടെ ഇടവേളയില്‍ ഷാഡോ ബാറ്റിംഗ് നടത്തി ക്രീസിലെ പന്തിന്‍റെ ബാറ്റിംഗ് സ്റ്റാന്‍ഡ് മായ്ച്ച നടപടിയെക്കുറിച്ചാണ് ആരാധകരുടെ പരാമര്‍ശം.സ്മിത്തിന്റെ പ്രവർത്തി  ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചകൾക്ക്   കാരണമായിരുന്നു .

Read More  അവന്റെ ചിന്തകൾ കോഹ്‍ലിയെയും വില്യംസനെയും പോലെ : റിഷാബ് പന്തിനെ കുറിച്ചുള്ള വമ്പൻ രഹസ്യം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

സംഭവത്തിന്റെ വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here