ഭാര്യയുടെയും മക്കളുടെയും പേരെഴുതിയ ഷൂവുമായി കളിക്കാനിറങ്ങി ഡേവിഡ് വാർണർ :കയ്യടിച്ച് ക്രിക്കറ്റ് ലോകം -കാണാം വീഡിയോ

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത് .സീസണിൽ ചെന്നൈ ടീമിന്റെ തുടർച്ചയായ അഞ്ചാം വിജയവും
ഹൈദരാബാദ് ടീമിന്റെ സീസണിലെ
അഞ്ചാമത്തെ തോൽവിയുമാണിത് .
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മനീഷ് പാണ്ഡെ (61), ഡേവിഡ് വാര്‍ണര്‍ (57) എന്നിവരുടെ അർദ്ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഹൈദരബാദ് ടീമിനെ കരുത്തുറ്റ സ്‌കോറിൽ എത്തിച്ചത് .

എന്നാൽ മറുപടി ബാറ്റിങ്ങിൽ ചെന്നൈ നിരയിൽ  ഡുപ്ലെസിസ് : ഗെയ്കവാദ്  ഓപ്പണിങ് സഖ്യം തകർത്തടിച്ചപ്പോൾ 18.2 ഓവറില്‍ ചെന്നൈ  ലക്ഷ്യം മറികടന്നു. റിതുരാജ് ഗെയ്കവാദ് (75), ഫാഫ് ഡു പ്ലെസിസ് (56) എന്നിവരാണ്  ടോപ്‌ സ്കോറർമാർ .അതേസമയം
മത്സരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഡേവിഡ് വാർണറുടെ ഷൂവാണ് .ആദ്യം
ഹൈദരാബാദിനായി ബാറ്റിംഗ് എത്തിയ വാർണർ തന്റെ മക്കളുടെയും ഭാര്യ ക്യാൻഡിസിന്റെയും പേര് ആലേഖനം
ചെയ്ത ഷൂവുമായിട്ടാണ് കളിക്കാൻ ഇറങ്ങിയത് .ക്രിക്കറ്റ് ലോകത്തും ഏറെ ചർച്ചയായി ഈ സംഭവം .മക്കളായ
Ivy Mae, Indi Rae , Isla Rose എന്നിവരുടെ പേരും ഷൂവിൽ പതിച്ചിരുന്നു .

എന്നാൽ ഇന്നലെ ബാറ്റിങ്ങിൽ താളം കണ്ടെത്തുവാൻ ഏറെ വിഷമിച്ച താരം വമ്പൻ ഷോട്ടുകൾ കളിക്കുവാൻ ഏറെ പ്രയാസപ്പെട്ടിരുന്നു .55 പന്തിൽ 3 ഫോറും 2 സിക്സറും പായിച്ച താരം 57 റൺസ് കണ്ടെത്തി .മത്സരത്തിൽ ഒട്ടേറെ റെക്കോർഡുകളും ഡേവിഡ് വാർണർ സ്വന്തം പേരിലാക്കി .ടി:20 ക്രിക്കറ്റിൽ 10000 റൺസ് സ്വന്തമാക്കിയ താരം ഐപിഎലിൽ തന്റെ അൻപതാം അർദ്ധ ശതകവും സ്വന്തമാക്കി .മത്സരത്തിൽ 2 സിക്സ് പായിച്ച വാർണർ ഐപിഎല്ലിലെ ഇരുന്നൂറാം സിക്സ് റെക്കോർഡും ഇന്നലെ പൂർത്തിയാക്കി .