അവന്‍ എന്താണ് കാണിക്കുന്നത് ; പൊട്ടിത്തെറിച്ചു മുത്തയ്യ മുരളീധരൻ

Muralitharan scaled

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയായ തോൽവി സൺ‌റൈസേഴ്സ് ഹൈദരാബാദിനെ ഏറെ നിരാശപ്പെടുത്തുകയായിരുന്നു. അവസാന ഓവറിൽ ഇരുപത്തി രണ്ട് റണ്‍സ് വഴങ്ങിയ തോൽവിയാണ് സൺ‌റൈസേഴ്സ് ഹൈദരാബാദിനു ഏറ്റവും വലിയ നാണക്കേടായി മാറിയത്. അവസാന ഓവറിൽ ഹൈദരാബാദിന് വേണ്ടി പന്തെറിഞ്ഞത് മാർക്കോ ജാൻസെനായിരുന്നു.

ഈ ഓവറിൽ റാഷീദ് ഖാൻ സിക്സ് അടിച്ചപ്പോൾ ഹൈദരാബാദിന്റെ സഹപലിശീലകനും ശ്രീലങ്കയുടെ ഇതിഹാസ താരവുമായ മുത്തയ്യ മുരളീധരൻ പൊട്ടിത്തെറിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. എന്ത് പന്താണ് ജാൻസെൺ എറിയുന്നതെന്ന് എന്നുള്ള പറച്ചിലും വിഡിയോയിലൂടെ മുത്തയ്യ പറയുന്നത് കാണാൻ സാധിക്കു.

കളിച്ചോണ്ടിരിക്കുമ്പോളം മൈതാനത്തിന്റെ പുറത്തും അകത്തും ഏറ്റവും കൂടുതൽ ശാന്തനായ വ്യക്തിയാണ് മുത്തയ്യ മുരളീധരൻ. എല്ലായ്പ്പോഴും ചിരിച്ചോണ്ടിരിക്കുന്ന ഈ വ്യക്തി ആരോടും ഇതുവരെ കലഹിക്കുന്നത് കണ്ടിട്ടില്ല. എന്നാൾ മുരളിയുടെ കോപം ആരാധകർക്ക് പുതുകാഴ്ച്ചയായി മാറിയിരിക്കുകയാണ്.

ജാൻസെൺ തന്റെ ഓവറിൽ നാല് സിക്സ് നൽകിയത്തിന്റെ തുടർന്നാണ് ടീം പരാജയത്തിലേക്ക് പോയത്. ഇപ്പോൾ മുരളിയുടെ കോപത്തെ രാഹുൽ ദ്രാവിഡുമായി ആരാധകർ ഉപമിക്കുകയാണ്. ഇരുവരും ശാന്തമാരാണെങ്കിലും ഐപിഎൽ മത്സരങ്ങളിൽ ചില സന്ദർഭങ്ങളിൽ ഇവരുടെ നിയന്ത്രണം നഷ്ടമായിട്ടുണ്ട്.

Read Also -  "രോഹിതിന് ശേഷം സഞ്ജു ഇന്ത്യൻ നായകനാവണം"- ഹർഭജന്റെ വാക്കുകൾക്ക് പിന്തുണ നൽകി ശശി തരൂർ.
https://twitter.com/Biscuit8Chai/status/1519376843484561411?t=eYtRZm1zfwin_g5GEHkINQ&s=19
Scroll to Top