കൈയ്യില്‍ നിന്നും പന്ത് വഴുതി. ദയ കാണിക്കാതെ ജോസ് ബട്ട്ലര്‍.

jos buttler

നെതർലൻഡിനെതിരെയുള്ള ഏകദിന പരമ്പര ക്ലീന്‍ സ്വീപ്പ് ചെയ്ത് ഇംഗ്ലണ്ട്‌. മൂന്നാം ഏകദിനത്തില്‍ 8 വിക്കറ്റിന്‍റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. നെതര്‍ലന്‍റ് ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം 30.1 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. സെഞ്ചുറി നേടിയ ജേസണ്‍ റോയി ആണ് ഇംഗ്ലണ്ടിനു വേണ്ടി ടോപ്പ് സ്കോര്‍ ആയത്. ഫിലിപ്പ് സാള്‍ട്ട് 49 ഉം ജോസ് ബട്ട്ലര്‍ 86 റണ്‍സും നേടി.

പരിക്കേറ്റ മോര്‍ഗനു പകരം ക്യാപ്റ്റനായിരുന്ന ജോസ് ബട്ട്‌ലർ 64 പന്തിലാണ് പുറത്താകാതെ 86 റൺസ് നേടിയത്, 31-ാം ഓവറിലെ ആദ്യ പന്തിൽ സിക്സടിച്ചാണ് ഇംഗ്ലണ്ടിന്റെ വിജയ റൺസ് നേടിയത്. മത്സരത്തിലെ അദ്ദേഹത്തിന്റെ അഞ്ചാമത്തെ സിക്സായിരുന്നു ഇത്, ബാക്കിയുള്ളവയിൽ മൂന്നെണ്ണം പോൾ വാൻ മീകെരെൻ എറിഞ്ഞ 29-ാം ഓവറിലാണ് പിറന്നത്. അതിലൊന്ന് കയ്യില്‍ നിന്നും തെറിച്ചു പോയ പന്ത് രണ്ട് തവണ ബൗണ്‍സ് ചെയ്തു എത്തിയതാണ്, ജോസ് ബട്ട്ലര്‍ ഗ്യാലറിയില്‍ എത്തിച്ചത്. ചെറിയ ടീമാണെന്ന് ദയ ജോസ് ബട്ട്ലര്‍ കാണിച്ചില്ലാ

പന്ത് വീണത് പിച്ചില്‍ അല്ലാത്തത് കാരണം നോബോളായി. ഫ്രീഹിറ്റ് പന്താകട്ടെ അതും സിക്സ് പറത്തി. ആ ഓവറില്‍ 26 റണ്‍സാണ് പിറന്നത്.

Read Also -  റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.
GettyImages 1403815208

നേരത്തെ ആദ്യ ഏകദിനത്തില്‍, ബട്‌ലർ 70 പന്തിൽ ഏഴ് ഫോറും 14 സിക്‌സും സഹിതം പുറത്താകാതെ 162 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് 498/4 എന്ന റെക്കോർഡ് സ്‌കോർ ചെയ്തു. പരമ്പരയില്‍ 248 റണ്‍സ് നേടിയ ജോസ് ബട്ട്ലറാണ് ടോപ്പ് സ്കോറര്‍. 14 ഫോറും 19 സിക്സും പിറന്നു.

Scroll to Top