രക്ഷകനായി സഞ്ചു. തകര്‍ച്ചയില്‍ നിന്നും കരകയറ്റി ക്യാപ്റ്റന്‍ ഇന്നിംഗ്സ്.

ഈ സീസൺ ഐപില്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് ടീം എന്നുള്ള വിശേഷണം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ടീമിന് കൊൽക്കത്തക്ക് എതിരായ കളിയിൽ ബാറ്റിങ് തകർച്ച. ജോസ് ബട്ട്ലർ അടക്കം മിന്നും ഫോമിലുള്ള താരങ്ങൾ നിരാശ മാത്രം സമ്മാനിച്ച കളിയിൽ ക്യാപ്റ്റൻ സഞ്ജു വി സാംസണിന്‍റെ മികച്ച അർദ്ധ സെഞ്ച്വറിയാണ് രാജസ്ഥാൻ ടോട്ടൽ 150 കടത്തിയത്.

തുടക്ക ഓവറുകളിൽ തന്നെ റൺസ്‌ നേടാനായി വളരെ അധികം വിഷമിച്ച രാജസ്ഥാൻ ടീമിനയായി 49 ബോളിൽ ഏഴ് ഫോറും ഒരു സിക്സ് അടക്കം സഞ്ജു നേടിയത് 54 റൺസ്‌. ജോസ് ബട്ട്ലർ, പടിക്കൽ എന്നിവർ വിക്കറ്റുകൾ തുടരെ നഷ്ടമായ ടീമിനായി സഞ്ജു തന്റെ എല്ലാ മനോഹര ബാറ്റിംഗ് മികവും അവർത്തിച്ചു.

d65f120c 0de7 488f b06f 24cef28c1254

തുടരെ വിക്കറ്റുകൾ നഷ്ടമ്മായതോടെ വളരെ കരുതലോടെ കളിച്ച സഞ്ജു സാംസൺ ഇടക്ക് അൽപ്പം പരിക്കിന്റെ വേദന അടക്കം നേരിട്ട് കളി തുടർന്നു. സഞ്ജുവിന്റെ ബാറ്റിങ്ങിൽ ഏറെ ക്ലാസ്സിക് ഷോട്ടുകൾ അടക്കം കാണാനായി സാധിച്ചപ്പോൾ അവസാന ഓവറിൽ ഹെറ്റ്മയറുടെ വെടികെട്ട് പ്രകടനം കൂടിയാണ് രാജസ്ഥാൻ സ്കോർ 150 കടത്തിയത്.

FB IMG 1651506087630

സീസണിൽ ഉടനീളം മികച്ച ടച്ചിൽ ബാറ്റിങ് തുടർന്നിരുന്ന സഞ്ജുവിന് പക്ഷേ ഇന്നത്തെ കളിയിൽ പ്രതീക്ഷിച്ച പോലൊരു മികവ് കാഴ്ചവെക്കാൻ കഴിഞ്ഞില്ല എങ്കിലും ടീമിനെ ഒരു നിർണായക നിമിഷം ക്യാപ്റ്റൻ ഇന്നിംഗ്സ് കാഴ്ചവെച്ചു രക്ഷിക്കാൻ കഴിഞ്ഞു. സഞ്ജുവിന്‍റെ ഈ ഇന്നിംഗ്സ് ഏറെ പ്രശംസ നേടി.