പറന്നെത്തി തേനീച്ചക്കൂട്ടം ലങ്ക : വിൻഡീസ് മൂന്നാം ഏകദിനത്തിൽ രസകരമായ സംഭവങ്ങൾ -കാണാം വീഡിയോ

പലവിധ കാരണങ്ങളാൽ ക്രിക്കറ്റ് മത്സരങ്ങൾ മുടങ്ങാറുണ്ട് .മഴ , നനവുള്ള ഔട്ട്‌ഫീൽഡ് ,മൂടൽമഞ്ഞ് ,വെളിച്ചക്കുറവ് ഇവയെല്ലാം ക്രിക്കറ്റ്  മത്സരങ്ങളെ ബാധിച്ചിട്ടുണ്ട് .ഇതിനെല്ലാമപ്പുറത്ത് വെസ്റ്റ് ഇന്‍ഡീസ്- ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടെ രസകരമായ ഒരു സംഭവുമുണ്ടായി. തേനീച്ച കൂട്ടം കൂട്ടമായി  സ്റ്റേഡിയത്തിലേക്ക് പറന്നതിനെ തുടര്‍ന്ന് അല്‍പനേരത്തേക്ക് മത്സരം ഏവർക്കും  നിര്‍ത്തിവെക്കേണ്ടിവന്നതാണ്‌ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായത് .

ശ്രീലങ്കയുടെ ബാറ്റിങ്ങിനിടെ 38-ാം ഓവറിലായിരുന്നു അവിചാരിതമായ   സംഭവം അരങ്ങേറിയത് . തേനീച്ചകൾ  കൂട്ടത്തോടെ സസ്റ്റേഡിയത്തിലേക്ക് വന്നതോടെ ആക്രമണം ഒഴിവാക്കാന്‍ ഗ്രൗണ്ടിലുണ്ടായിരുന്ന എല്ലാവരും മുഖം മറച്ച്  കിടക്കുകയായിരുന്നു. സ്ലിപ്പിലെ ഫീല്‍ഡറാണ് ആദ്യം ഗ്രൗണ്ടില്‍ കമിഴ്ന്ന് കിടന്നത്. പിന്നാലെ വിക്കറ്റ് കീപ്പറും ബൗളറും അംപയറും ബാറ്റ്‌സ്മാന്മാരും ഗ്രൗണ്ടില്‍ കിടക്കുകയായിരുന്നു.

വീഡിയോ കാണാം :

മത്സരം അഞ്ച് വിക്കറ്റിന് വിന്‍ഡീസ് ജയിച്ചിരുന്നു. ഇതോടെ പരമ്പര ആതിഥേയര്‍ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. 80 റണ്‍സുമായി പുറത്താവാതെ നിന്ന വാനിഡു ഹസരങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. അഷന്‍ ഭന്ധാര (55)യും  ലങ്കക്കായി മികച്ച ബാറ്റിംഗ് കാഴചവെച്ചു .

മറുപടി ബാറ്റിങ്ങിൽ 48.3 ഓവറിൽ വിൻഡീസ് ലങ്കൻ വിജയലക്ഷ്യം മറികടന്നു . ഡാരൻ ബ്രാവോ 132 പന്തിൽ 102 റൺസ് നേടി .ഓപ്പണർ ഹോപ്പ് (64) നായകൻ പൊള്ളാർഡ് പുറത്താവാതെ 53 റൺസ് എന്നിവരുടെ ഇന്നിങ്‌സാണ് വിൻഡീസ് ടീമിന് വിജയം സമ്മാനിച്ചത്‌ .