ശ്രീലങ്കയ്ക്കെതിരെ ഏറ്റ പരാജയമല്ല എന്നെ അലട്ടുന്നത്. മറ്റൊരു കാര്യമാണ്. വസീം ജാഫർ തുറന്ന് പറയുന്നു.

385761

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഒരു ദുരന്ത പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. പരമ്പരയിലെ ആദ്യ മത്സരം സമനിലയിലായിരുന്നു. ശേഷം പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ശ്രീലങ്ക മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്ത് ഇന്ത്യയെ പരാജയപ്പെടുത്തുകയുണ്ടായി.

രോഹിത് ശർമയേയും ടീമിനെയും ഇത് പിന്നോട്ടടിച്ചിട്ടുണ്ട് എന്നത് ഉറപ്പാണ്. എന്നാൽ ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ നിരാശ ചൂണ്ടിക്കാട്ടിയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ രംഗത്ത് എത്തിയിരിക്കുന്നത്. 2025 ചാമ്പ്യൻസ് ട്രോഫി തയ്യാറെടുപ്പുകൾക്ക് ഇനി ഇന്ത്യയ്ക്ക് കേവലം 3 മത്സരങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് വസീം ജാഫർ പറയുന്നു.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ പരാജയം ഇന്ത്യയുടെ തയ്യാറെടുപ്പുകളെ ബാധിച്ചേക്കാം എന്നാണ് വസീം ജാഫർ കരുതുന്നത്. ഗൗതം ഗംഭീർ എന്ന പുതിയ പരിശീലകന്റെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര ആയിരുന്നു ശ്രീലങ്കക്കെതിരെ നടന്നത്. ഇതിൽ മികവ് പുലർത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.

ഇനി കേവലം 3 ഏകദിന മത്സരങ്ങൾ കൂടി കഴിഞ്ഞാൽ ഇന്ത്യക്ക് മുൻപിലേക്ക് 2025 ചാമ്പ്യൻസ് ട്രോഫി എത്തും. ഇതാണ് വസീം ജാഫറിനെ കൂടുതൽ നിരാശനാക്കുന്നത്. പരമ്പരയിൽ ശ്രീലങ്ക തന്നെയായിരുന്നു മികച്ച ടീം എന്ന് വസീം ജാഫർ സമ്മതിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ പരമ്പര നഷ്ടമായത് ഇന്ത്യയെ വലിയ രീതിയിൽ നിരാശരാക്കില്ല എന്നാണ് ജാഫർ കരുതുന്നത്. പക്ഷേ ഇനി ഇന്ത്യയ്ക്ക് തയ്യാറെടുപ്പുകൾക്ക് അധികം സമയമില്ല എന്ന് വസീം ജാഫർ ചൂണ്ടിക്കാട്ടുന്നു.

Read Also -  രോഹിത് കഴിഞ്ഞ 5 വർഷങ്ങളിൽ കളിച്ചത് 59% മത്സരങ്ങൾ, കോഹ്ലി 61%, ബുമ്ര 34%. ഇനിയും വിശ്രമം എന്തിന്? മുൻ ഇന്ത്യൻ താരം ചോദിക്കുന്നു.

“ഈ പരമ്പരയിൽ ശ്രീലങ്ക മികച്ച രീതിയിലാണ് കളിച്ചത്. അതിനാൽ തന്നെ അവർ പരമ്പരയിൽ വിജയം അർഹിച്ചിരുന്നു. അതിനാൽ ഈ പരമ്പരയിൽ ഇന്ത്യ പരാജയപ്പെട്ടു എന്നത് എന്നെ വലിയ നിരാശനാക്കുന്നില്ല. വിജയവും പരാജയവും മത്സരത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും എനിക്ക് മുൻപിലുള്ളത് ഒരു പ്രത്യേക ആശങ്കയാണ്. ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് കേവലം 3 ഏകദിന മത്സരങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.”- ജാഫർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

2025 ഫെബ്രുവരിയിലാണ് ഇന്ത്യ തങ്ങളുടെ അടുത്ത ഏകദിന പരമ്പര കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഫെബ്രുവരിയിൽ കളിക്കുന്നത്. ഇതിന് പിന്നാലെ ചാമ്പ്യൻസ് ട്രോഫിയും പാക്കിസ്ഥാനിൽ നടക്കും. ഇതിനിടെ നടക്കുന്ന ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ താരങ്ങൾ പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്

Scroll to Top