ഇന്ത്യന്‍ ബൗളിംഗ് എത്തിയപ്പോള്‍ ജോണി ബെയര്‍സ്റ്റോ നിഴലായി. കമന്‍ററിക്കിടെ ഗ്രയിം സ്വാന്‍

bairstow vs india

ന്യൂസിലൻഡിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയതിനു ശേഷമാണ് ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോ ഇന്ത്യക്കെതിരെ കളിക്കാന്‍ എത്തിയത്. ട്രെന്റ് ബ്രിഡ്ജിലും ഹെഡിംഗ്‌ലിയിലും തുടർച്ചയായി സെഞ്ച്വറി നേടിയ ജോണി ബെയര്‍സ്റ്റോ ആക്രമണ ക്രിക്കറ്റാണ് കളിച്ചത്. എഡ്ജ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുന്ന പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെയും ഇത് തന്നെയായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ, ഇന്ത്യൻ ആക്രമണത്തിന്റെ മികവിൽ ബെയർസ്റ്റോക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലാ

രണ്ടാം ദിനം ക്രീസില്‍ തുടരുന്ന താരം 47 പന്തുകൾ കളിച്ചു, 12 റൺസ് മാത്രമാണ് നേടിയത്. കഴിഞ്ഞാഴ്ച്ച കളിച്ച ജോണി ബെയര്‍സ്റ്റോയുടെ നിഴല്‍ മാത്രമാണ് എന്ന് മുന്‍ താരം ഗ്രയിം സ്വാന്‍ പ്രതികരിച്ചത്. രണ്ടാം ദിനത്തിലെ കമന്‍റേറ്ററിക്കിടെയാണ് മുന്‍ താരം ഇക്കാര്യം പറഞ്ഞത്.

342048

“കഴിഞ്ഞയാഴ്ച ന്യൂസിലൻഡിനെതിരെ തകർപ്പൻ പ്രകടനം നടത്തിയ താരത്തിന്റെ നിഴല്‍ മാത്രമാണ് ജോണി ബെയർസ്റ്റോ. ഈ നിലവാരത്തിലുള്ള ബൗളിംഗ് അദ്ദേഹം നേരിടുന്നുണ്ടായിരുന്നില്ലാ,” സ്വാന്‍ പറഞ്ഞു. മുഹമ്മദ് ഷാമിയുടെ പന്തില്‍ കൈയ്യില്‍ പന്തുകൊണ്ട് ജോണി ബെയര്‍സ്റ്റോ, മത്സരത്തിനിടയില്‍ ചിക്തസ നേടിയിരുന്നു.

രണ്ടാം ദിനം കളി നിർത്തുമ്പോൾ, ഇംഗ്ലണ്ടിന്റെ സ്‌കോർ 84/5 എന്ന നിലയിലാണ്, ജോണി ബെയർസ്റ്റോ (12*), ബെൻ സ്റ്റോക്‌സ് (0*) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ട് ഇപ്പോഴും 332 റൺസിന് പിന്നിലാണ്. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും വീഴ്ത്തി.

See also  ഹർദിക്കിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. പഞ്ചാബിനെതിരായ വിജയത്തിന് ശേഷവും മുട്ടൻ പണി.
Scroll to Top