കോഹ്ലിയെ എങ്ങനെ വീഴ്ത്തും : ഉത്തരം നൽകി വസീം അക്രം

ലോകക്രിക്കറ്റിലെ തന്നെ ഇതിഹാസ സ്വിങ് ബൗളർ ആണ് പാകിസ്ഥാൻ മുൻ താരമായ വസീം അക്രം. രണ്ട് വശത്തേക്കും ബോൾ അനായാസം ചലിപ്പിക്കാൻ കഴിവുള്ള ആക്രം ഏതൊരു എതിരാളികൾക്കും പേടി സ്വപ്നമാണ്. ടെസ്റ്റ്‌, ഏകദിന ഫോർമാറ്റുകളിൽ ഒരുപോലെ ഗംഭീരമായ പ്രകടനവും റെക്കോർഡുകളും സൃഷ്ടിച്ചിട്ടുള്ള താരം മുൻ ഇന്ത്യൻ നായകനായ വിരാട് കോഹ്ലിയെ കുറിച്ചൊരു വ്യത്യസ്തമായ അഭിപ്രായം പങ്കുവെക്കുകയാണ് ഇപ്പോൾ.ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്ലി മോശം ഫോമിലാണ് എങ്കിലും കോഹ്ലിയുടെ ബാറ്റിങ് ടാലെന്റ് കുറിച്ചാണ് ആക്രം വാക്കുകൾ.

കോഹ്ലിക്ക്‌ നേരെ അദ്ദേഹത്തിന്റെ മികച്ച ഫോം കാലത്ത് പോലും പന്തെറിയാണ് യാതൊരു ഭയവുമില്ല എന്നാണ് ആക്രം വാക്കുകൾ. താൻ വിരാട് കോഹ്ലിക്ക്‌ എതിരെ പന്തെറിഞ്ഞാൽ എന്താകും പ്ലാനുകൾ എന്ന് വസീം ആക്രം വെളിപ്പെടുത്തുന്നു.കോഹ്ലിക്ക്‌ നേരെ ആദ്യത്തെ ബോൾ മുതൽ അറ്റാക്കിങ് ലൈൻ ആൻഡ്‌ ലെങ്ത്തിൽ തന്നെയാകും താൻ ബോൾ ചെയ്യുക എന്നാണ് ആക്രം പറയുന്നത്. കോഹ്ലിയെ കഴിവതും ബാക്ക് ഫുട്ടിലാക്കി സമ്മർദ്ദം സൃഷ്ടിക്കാനാകും പ്ലാൻ എന്നും ആക്രം തുറന്ന് പറഞ്ഞു.

“തീർച്ചയായും ഞാൻ കോഹ്ലിക്ക്‌ എതിരെ ബോൾ ചെയ്യുമ്പോൾ അദ്ദേഹത്തെ വീഴ്ത്താനാകും എന്നുള്ള പൂർണ്ണ വിശ്വാസത്തിൽ ആകും. അദ്ദേഹം മൂന്നോ നാലോ നമ്പറിൽ ആയിരിക്കും എത്തുക. അതായത് ടീം ഒന്നോ രണ്ടോ വിക്കെറ്റ് നഷ്ടമായി എന്ന് അർഥം.

FV8XI 4UcAEcRV4

ഞാൻ മിഡിൽ സ്റ്റമ്പ് പിച്ച് ചെയുന്ന ഔട്ട്‌ സ്വിങ്ങറുകൾക്ക്‌ ഒപ്പം ഇൻ സ്വിങ്ങറുകൾ അടക്കം പരീക്ഷിക്കും എനിക്ക് ആ ട്രാപ്പിൽ വിക്കെറ്റ് വീഴ്ത്താൻ കഴിഞ്ഞില്ല എങ്കിൽ പ്ലാൻ ബിയിലേക്ക് എത്തും അത്‌ ബൗൺസർ പദ്ധതിയാണ്. ഞാൻ ഡീപ്പ് ബൗണ്ടറിയിൽ വിക്കെറ്റ് വീഴ്ത്താൻ നോക്കും.” മുൻ പാക് പേസർ തന്‍റെ പ്ലാന്‍ വ്യക്തമാക്കീ