ഇനിയെങ്കിലും ഇന്ത്യ തിരിച്ചു ചിന്തിക്കണം. ബിസിസിഐക്ക് നിര്‍ദ്ദേശവുമായി പാക്ക് താരം

ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ തന്നെ പുറത്തായതിനെ പറ്റി ചിന്തകള്‍ പങ്കുവച്ച് മുന്‍ പാക്ക് താരം വസീം അക്രം. എട്ടു വര്‍ഷത്തിനിടെ ഇതാദ്യമായിട്ടായിരുന്നു ഐസിസി ടൂര്‍ണമെന്‍റിന്‍റെ നോക്കൗട്ടില്‍ പ്രവേശിക്കാതെ ഇന്ത്യ പുറത്തായത്. പാക്കിസ്ഥാനെതിരെ പത്ത് വിക്കറ്റിന്‍റെ തോല്‍വിക്ക് പിന്നാലെ ന്യൂസിലന്‍റിനെതിരെയുള്ള പരാജയമാണ് ഇന്ത്യക്ക് വിനയായത്.

ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു ഇന്ത്യ. എന്നാല്‍ പാക്കിസ്ഥാനെതിരെയുള്ള തോല്‍വിക്ക് ശേഷം പ്രത്യേകിച്ച് ഷഹീന്‍ അഫ്രീദിയുടെ ഓവറിനു ശേഷം ഇന്ത്യക്ക് തിരിച്ചു വരാനായില്ലാ. ” ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലാണ് പാക്കിസ്ഥാന് മേല്‍കൈ സമ്മാനിച്ചത്. രോഹിതിനെ ഗോള്‍ഡന്‍ ഡക്കില്‍ പുറത്താക്കുകയും കെല്‍ രാഹുല്‍ അതിവേഗം പുറത്തായതോടെ പിന്നീട് ഇന്ത്യക്ക് തിരിച്ച് വരുവാനായില്ലാ.

മത്സരത്തിനു ശേഷം ഐപിഎല്ലില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളും വിമര്‍ശനങ്ങളും വന്നിരുന്നു. ” മറ്റ് ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്‍റര്‍നാഷണല്‍ താരങ്ങള്‍ക്കെതിരെ കളിക്കുന്നില്ലാ. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ കുറച്ച് മത്സരങ്ങളെ കളിച്ചട്ടുള്ളു. അതിനാല്‍ അവരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ഷഹീന്‍ അഫ്രീദി, ഹാരീസ് റൗഫിനെ നേരിട്ടട്ടുള്ളു  ”

മറ്റ് രാജ്യങ്ങളിലെ ലീഗുകള്‍ കളിക്കുമ്പോള്‍ മറ്റ് ബൗളര്‍മാര്‍ക്കെതിരെയും, വിത്യസ്ത പിച്ചുകളിലും, വിത്യസ്തമായ സാഹചര്യങ്ങളിലും കളിക്കാനുള്ള എക്സ്പീരിയന്‍സും ലഭിക്കും എന്നാണ് വസീം അക്രത്തിന്‍റെ അഭിപ്രായം. എല്ലാ ലീഗും കളിക്കണം എന്നല്ലാ, ഒന്നോ രണ്ടോ ലീഗെങ്കിലും കളിക്കാന്‍ അനുവദിക്കണം എന്നാണ് വസീം ആക്രത്തിന്‍റെ നിര്‍ദ്ദേശം.

” പണത്തിന്‍റെ കാര്യമായാലും കഴിവിന്‍റെ കാര്യമായാലും ഐപിഎല്‍ ഒന്നാമതാണ്‌. എന്നാല്‍ ഒന്നോ രണ്ടോ ലീഗെങ്കിലും കളിക്കാന്‍ അനുവദിക്കണം ” വസീം അക്രം പറഞ്ഞു.