ഇന്ത്യ :പാകിസ്ഥാൻ ഫൈനലിനായി കാത്തിരിക്കുന്നു :സംഭവിച്ചാൽ ചരിത്രമെന്ന് പാകിസ്ഥാൻ കോച്ച്

IMG 20211029 145655 scaled

എക്കാലവും ഐസിസി ടൂർണമെന്റിലെ ഗ്ലാമർ പോരാട്ടമാണ് ഇന്ത്യയും ഒപ്പം പാകിസ്ഥാനും തമ്മിലുള്ള മത്സരം. എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ആകാംക്ഷയോടെ മാത്രമാണ് ഈ നിർണായക മത്സരത്തെ നോക്കി കാണുന്നത്. ഇത്തവണത്തെ ടി :20 ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ചാണ് പാകിസ്ഥാൻ ടീം വിരാട് കോഹ്ലിയുടെ ടീം ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചത്. എല്ലാ ആവേശവും നിറഞ്ഞുനിന്ന ഈ മത്സരത്തിൽ ബാറ്റിങ്, ബൗളിംഗ് അടക്കം സമസ്‌ത മേഖലയിലും പാകിസ്ഥാൻ ടീം ഇന്ത്യയെ തകർത്തു. ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ആദ്യമായിട്ടാണ് ഇന്ത്യൻ ടീം പാകിസ്ഥാനോട് തോൽവി വഴങ്ങിയത് 12 തവണ ലോകകപ്പ്‌ വേദിയിൽ ഇന്ത്യൻ ടീമിനോട് തോറ്റിട്ടുള്ള പാകിസ്ഥാന് ഈ ജയം അഭിമാനനേട്ടമായി മാറി.

എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മറ്റൊരു ലോകകപ്പ് ഫൈനലിനായിട്ടാണ് തങ്ങൾ കാത്തിരിക്കുന്നതെന്ന് തുറന്ന് പറയുകയാണിപ്പോൾ പാകിസ്ഥാൻ ടീം താത്കാലിക കോച്ചായ സാഖ്ലൈൻ മുഷ്താഖ്.ലോകകപ്പിൽ കിരീടം നേടാൻ കഴിവുള്ള ഒരു ടീമാണ് ഇന്ത്യയെന്നും പറഞ്ഞ അദ്ദേഹം പാകിസ്ഥാനൊപ്പം ഇന്ത്യയും ഫൈനലിലേക്ക് എത്തിയാൽ അത് ചരിത്രം സൃഷ്ടിക്കാനാണ് സാധ്യത എന്നും വിശദമാക്കി.

See also  കോഹ്ലിയില്ലാതെ ഇന്ത്യയ്ക്ക് ലോകകപ്പ് ടീമുണ്ടാക്കാൻ പറ്റില്ല. റിപ്പോർട്ടുകൾക്കെതിരെ പാക് - ഇംഗ്ലണ്ട് താരങ്ങൾ.

“ഈ ലോകകപ്പിൽ ഏറ്റവും ശക്തമായ ടീമാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും എല്ലാം. പാകിസ്ഥാൻ ഇത്തവണ ടി :20 ലോകകപ്പ് കിരീടനേട്ടത്തിൽ കുറഞ്ഞത് ഒന്നും ആഗ്രഹിക്കുന്നില്ല. ഇന്ത്യക്കും ഏറെ കിരീട സാധ്യതയുണ്ട്. ഇന്ത്യയും പാക് ടീമും ഫൈനലിൽ ഏറ്റുമുട്ടിയാൽ അത് ലോക ക്രിക്കറ്റിനും ഒപ്പം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മികച്ച ബന്ധത്തിനും ഒരു പ്രധാന ഘടകമായി മാറും.വീണ്ടും ലോക ക്രിക്കറ്റിന്റെ ശ്രദ്ധ നേടുവാൻ ഇന്ത്യൻ ടീമും പാകിസ്ഥാനും ഫൈനലിൽ തന്നെ ഏറ്റുമുട്ടണം “സാഖ്ലൈൻ മുഷ്താഖ് തന്റെ അഭിപ്രായം വിശദമാക്കി

അതേസമയം പാകിസ്ഥാൻ ഇപ്പോൾ ഗ്രൂപ്പിൽ രണ്ട് ജയങ്ങളുമായി ഒന്നാം സ്ഥാനത്താണ്. എന്നാൽ പാകിസ്ഥാൻ ടീമിനോട് വഴങ്ങിയ 10 വിക്കറ്റ് തോൽവി ടീം ഇന്ത്യക്ക്‌ പ്രശ്നങ്ങൾ ഏറെ സൃഷ്ടിച്ചു കഴിഞ്ഞു. ന്യൂസിലാൻഡ് എതിരായ അടുത്ത മത്സരം കോഹ്ലിക്കും ടീമിനും ജീവൻമരണ പോരാട്ടമാണ്

Scroll to Top