ഇന്ത്യക്ക് മുന്നേറുവാൻ അവർ രണ്ടുപേരും ബാറ്റിങ്ങിൽ സ്വന്തം ഉത്തരവാദിത്വം പാലിക്കണം : ആവശ്യവുമായി വി .വി .എസ് .ലക്ഷ്മൺ


ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിനോട്  കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ്  ടീമിന് മുൻപിലേക്ക്  പ്രത്യേക ആവശ്യവുമായി  രംഗത്തെത്തിയിരിക്കുകയാണ്  മുന്‍താരം വിവിഎസ് ലക്ഷ്‌മണ്‍. ഓപ്പണര്‍ രോഹിത് ശര്‍മ്മയും മധ്യനിര താരവും ഉപനായകനുമായ അജിങ്ക്യ രഹാനെയും ബാറ്റിംഗില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം  എന്നാണ് ഇപ്പോൾ ലക്ഷ്മൺ  ആവശ്യപ്പെടുന്നത് . നേരത്തെ ഇന്ത്യ കനത്ത തോല്‍വി നേരിട്ടപ്പോള്‍ രണ്ട് ഇന്നിങ്സിലും ബാറ്റിങ്ങിൽ പരാജ്യമായ  ഇരുവരും ഏറെ   വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു .ഓപ്പണർ
.രോഹിത് 6, 12 വീതവും രഹാനെ 1, 0
എന്നിങ്ങനെയും സ്‌കോര്‍ മാത്രമാണ് നേടിയത്.

“ഇനി വരുന്ന മത്സരങ്ങളിൽ ഓപ്പണർ  രോഹിത് ശര്‍മ്മയും അജിൻക്യ  രഹാനെയും കൂടുതല്‍ ഉത്തരവാദിത്തം പ്രകടിപ്പിക്കണം . ബാറ്റിങ്ങിൽ ഇവർ രണ്ടും ഇന്ത്യക്ക് അത്രക്ക് വേണ്ടപെട്ടവരാണ്. അവര്‍ മത്സരം ജയിപ്പിക്കുകയോ ടീമിനെ ബാറ്റിങ്ങിലൂടെ  സംരക്ഷിക്കുകയോ വേണം.  പോരാടാന്‍ തയ്യാറായിരുന്നില്ല എന്നതാണ് നേരത്തെ  ചെപ്പോക്കിൽ രഹാനെ ബാറ്റിങ്ങിൽ   രണ്ടാം  ഇന്നിംഗ്‌സില്‍ പുറത്തായ രീതി കണ്ടപ്പോള്‍ തോന്നിയത്. ജെയിംസ്  ആന്‍ഡേഴ്‌‌സണ്‍ റിവേഴ്‌സ് സ്വിങ് പന്തുകള്‍ എറിയുമെന്ന് എല്ലാവർക്കും  അറിയാവുന്നതാണ്.  ഓവറിൽ തന്നെ ഗില്ലിനെ മനോഹരമായ രീതിയിലാണ് ആൻഡേഴ്സൺ പുറത്താക്കിയത് .
നല്ല പന്തില്‍ പുറത്താകാം. എന്നാല്‍ ഫൂട്ട്‌വര്‍ക്കും പൊസിഷനും ഒന്നും തന്നെ  കൃത്യമല്ലെങ്കില്‍, അതും ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍, നിങ്ങള്‍ക്ക് മത്സരത്തിൽ ഏറെ  നിരാശപ്പെടേണ്ടിവരും. ഇതാണ് രഹാനെയ്‌ക്ക് സംഭവിച്ചത് ” ലക്ഷ്മൺ അഭിപ്രായപ്പെട്ടു .

രോഹിതിന്റെ ആദ്യ ടെസ്റ്റിലെ പ്രകടനത്തെ കുറിച്ചും ലക്ഷ്മൺ ആക്ഷേപം ഉന്നയിച്ചു . “ആദ്യ ഇന്നിംഗ്‌സില്‍ രോഹിത് പുറത്തായ രീതി ഏറെ  നിരാശപ്പെടുത്തുന്നതാണ്. ഇന്നിംഗ്സ് തുടക്കത്തിൽ  ബൗളര്‍മാര്‍ എവിടെയാണ് ആക്രമിക്കുകയെന്നും എന്താണ് നിങ്ങളുടെ പോരായ്‌മകള്‍ എന്നും ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ നിങ്ങള്‍ക്കറിയാം. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ ഓഫ് സ്റ്റംപിന് പുറത്തുവരുന്ന പന്തുകളില്‍ രോഹിത് ശര്‍മ്മ കുറച്ചുകൂടി ശ്രദ്ധയോടെ കളിക്കണം എന്നാണ് തോന്നുന്നത് ” എന്നും വിവിഎസ് ലക്ഷ്‌മണ്‍ പറഞ്ഞു.

Read More  ഇവന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തനത്തിന്റെ കാരണവും ഇതാണ് :രൂക്ഷ വിമർശനവുമായി ആശിഷ് നെഹ്റ

ചെപ്പോക്കിൽ നടക്കുവാൻ പോകുന്ന  രണ്ടാം ടെസ്റ്റിലും ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും 2 താരങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കും  എന്ന് ലക്ഷ്മൺ പ്രത്യാശ പ്രകടിപ്പിച്ചു .ചെപ്പോക്കിലെ ആദ്യ ടെസ്റ്റിലെ ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തിയിട്ടുണ്ട്(1-0). ചെന്നൈയില്‍ നാളെയാണ്  രണ്ടാം ടെസ്റ്റ് ആരംഭിക്കുക .ഇന്ത്യ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത ഉണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here