അവന് ഏകദിന ടീമിൽ ഇനി അവസരം ലഭിക്കുമോ :നിരാശ തുറന്ന് സമ്മതിച്ച് സെവാഗ്

InShot 20210725 144301838 scaled

ഇന്ത്യ :ശ്രീലങ്ക ഏകദിന പരമ്പര വളരെ ആവേശത്തോടെ അവസാനിച്ചപ്പോൾ എന്നും ഓർമ്മിക്കുവാൻ കഴിയുന്ന ഒരുപിടി നേട്ടങ്ങളും ഒപ്പം മനോഹരമായ പ്രകടനങ്ങളും ക്രിക്കറ്റ്‌ ആരാധകർക്ക് ലഭിച്ചെങ്കിലും ഏറെ പ്രതീക്ഷകളോടെ ടീം ഇന്ത്യ പ്ലെയിങ് ഇലവനിൽ അവസരം നൽകിയ ചില താരങ്ങൾ നിരാശ മാത്രം സമ്മാനിച്ചപ്പോൾ ഏകദിന അരങ്ങേറ്റ മത്സരത്തിൽ അടക്കം തിളങ്ങിയ ഏറെ താരങ്ങളുമുണ്ട്. മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, നിതീഷ് റാണ, സൂര്യകുമാർ യാദവ്, ചേതൻ സക്കറിയ, രാഹുൽ ചഹാർ, കൃഷ്ണപ്പ ഗൗതം തുടങ്ങിയ ഏഴ് താരങ്ങൾക്കാണ് ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം കളിക്കാനുള്ള അവസരം ലഭിച്ചത്.

എന്നാൽ പരമ്പരയിൽ തനിക്ക് ഏറ്റവും അധികം നിരാശ സമ്മാനിച്ച ഇന്ത്യൻ താരം ആരെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ്‌ നിരീക്ഷകനുമായ സെവാഗ്. ഏകദിന പരമ്പരയിൽ പല മികച്ച പ്രകടനങ്ങൾ കണ്ടെങ്കിലും മധ്യനിര ബാറ്റ്‌സ്മാൻ മനീഷ് പാണ്ഡെയുടെ മോശം ബാറ്റിങ്ങിലാണ് സെവാഗ് തനിക്കുള്ള വിഷമവും ഒപ്പം അസ്വസ്ഥതയും വിശദമാക്കിയത്. “ഏറെ മികച്ച ഒരു അവസരമാണ് ഈ ഏകദിന പരമ്പരയിൽ അവന് ലഭിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ പ്രതീക്ഷിച്ച ഒരു പ്രകടനം അവനിൽ നിന്നും വന്നിട്ടില്ല എന്നതാണ് വാസ്തവം.പരമ്പരയിലെ 3 മത്സരങ്ങളും കളിക്കുവാനുള്ള അവസരം മനീഷ് പാണ്ഡെക്ക്‌ ലഭിച്ചല്ലോ “സെവാഗ് ഓർമിപ്പിച്ചു

See also  "സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ "- ഹർഭജൻ പറയുന്നു..

ഏകദിന പരമ്പരയിൽ എല്ലാ മത്സരവും കളിച്ച മനീഷ് പാണ്ഡെക്ക്‌ 74 റൺസാണ് നേടുവാൻ കഴിഞ്ഞത്. “ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ ഏകദിന പരമ്പരയിൽ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഇരുവരും മധ്യനിരയിൽ അവരുടെ സ്ഥാനം ഉറപ്പിക്കുമ്പോൾ വീണ്ടും മോശം ബാറ്റിങ് മനീഷിന്റെ ഒരു അവസരമാണ് നഷ്ടപെടുത്തിയത്. ടീം ഇന്ത്യയുടെ സ്‌ക്വാഡിൽ ഇനിയും മനീഷ് പാണ്ഡെക്ക്‌ അവസരം ലഭിക്കുമോയെന്ന് എനിക്ക് സംശയമുണ്ട്. ഇനിയും അവന് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കുക വിദൂരമായ സാധ്യതയാണ് “സെവാഗ് തന്റെ അഭിപ്രായം വ്യക്തമാക്കി.2017ന് ശേഷം ഇന്ത്യക്കായി ഒരു ഫിഫ്റ്റി പോലും നേടിയിട്ടില്ലാത്ത മനീഷ് പാണ്ഡെക്ക്‌ എതിരെ രൂക്ഷ വിമർശനമാണ് ക്രിക്കറ്റ് ആരാധകരും ഉന്നയിക്കുന്നത്. ഐപിൽ ക്രിക്കറ്റിൽ സൺറൈസേഴ്സ് ടീമിലെ ബാറ്റ്‌സ്മാനായ താരം ഈ സീസണിൽ 5 മത്സരങ്ങളിൽ നിന്നായി193 റൺസ് നേടി.

Scroll to Top