ഇന്നലെ കൊൽക്കത്തയെ തോൽപ്പിച്ചത് റസ്സലും കാർത്തിക്കും :രൂക്ഷ വിമർശനവുമായി സെവാഗ്‌

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ത്രസിപ്പിക്കുന്ന  ജയം. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിന്റെ ജയമാണ് നിലവിലെ ചാംപ്യന്മാര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 152 എല്ലവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്.മൂന്നിന് 122 എന്ന ശക്തമായ നിലയിലായിരുന്നു കൊല്‍ക്കത്ത. അവസാന 5 ഓവറിൽ റൺസ് അടിക്കാനാവാതെ കൊൽക്കത്ത ബാറ്റസ്മാൻമാർ സമ്മർദ്ദത്തിലായപ്പോൾ മുംബൈ സീസണിലെ ആദ്യ വിജയം നേടി .

എന്നാൽ ഇന്നലത്തെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ തോൽവിയുടെ കാരണം റസ്സലും ദിനേശ് കാർത്തിക്കും മാത്രമാണ് എന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്‌ ഇപ്പോൾ  വിലയിരുത്തുന്നത് .വീരുവിന്റെ വാക്കുകൾ ഇപ്രകാരമാണ് “ഇത്തവണ ഐപിഎല്ലിൽ എല്ലാ മത്സരങ്ങളിലും
പോസിറ്റീവ് സമീപമാണ്   പ്രകടനത്തിൽ ടീം കാഴ്ചവെക്കുക എന്നാണ് നായകൻ മോർഗൻ മുൻപ് പറഞ്ഞത് .അദ്ദേഹം പറഞ്ഞത് പോലും റാണ, ഗില്‍, ഷാക്കിബ് എന്നിവരെല്ലാം ബാറ്റിങ്ങിനെത്തിയപ്പോള്‍ ആ ഒരു സമീപനം കാണിക്കുകയും ചെയ്തു. എന്നാല്‍ കാര്‍ത്തിക്, റസ്സല്‍ എന്നിവരുടെ ശൈലി അതല്ലായിരുന്നു .
മത്സരം അവസാന ഓവർ വരെ അനാവശ്യമായി നീട്ടി തോൽവി അവർ ചോദിച്ച് വാങ്ങി ” സെവാഗ്‌ തന്റെ വിമർശനം കടുപ്പിച്ചു .

ഓപ്പണിങ്ങിൽ തിളങ്ങിയ നിതീഷ് റാണയോ ഗില്ലോ അവസാനം വരെ ബാറ്റ് ചെയ്യണമായിരുന്നു. വിജയം ഉറപ്പിച്ച മത്സരത്തില്‍ ആറോവറില്‍ 36 റണ്‍സോ മറ്റോ മാത്രമാണ് അവര്‍ക്ക് ജയിക്കാൻ  വേണ്ടിയിരുന്നത്. ഇത്തരം ഘട്ടങ്ങളില്‍ വേഗത്തില്‍ വിജയം നേടി നെറ്റ് റണ്‍ റേറ്റ് വര്‍ധിപ്പിക്കാനായിരിക്കും ടീമുകള്‍ ശ്രമിക്കുക.എന്നാൽ കൊൽക്കത്ത ബാറ്റിംഗ് നിരയുടെ സമീപനം ഏവരെയും അത്ഭുതപ്പെടുത്തി . അവസാന ഓവറുകളിൽ കൊൽക്കത്ത ബാറ്റിങ്ങിൽ സമ്പൂർണ്ണ പരാജയമായി ” സെവാഗ്‌ അഭിപ്രായം വിശദമാക്കി .