സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് വിരേന്ദര്‍ സേവാഗ്. കോഹ്ലിക്കായി കപ്പ് ഉയര്‍ത്തണമെന്ന് മുന്‍ താരം.

2023 ലോകകപ്പ് മത്സരക്രമം പുറത്തു വിട്ടതിനു പിന്നാലെ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ഇന്ത്യ, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളെയാണ് സെമിഫൈനലിസ്റ്റായി സേവാഗ് പ്രവചിച്ചിരിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങിലാണ് സേവാഗ് പ്രവചിച്ചത്.

2011 ല്‍ സച്ചിനു വേണ്ടി ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയതുപോലെ വിരാട് കോഹ്ലിക്കായി ഇന്ത്യ കപ്പ് ഉയര്‍ത്തണമെന്ന് സേവാഗ് ആവശ്യപ്പെട്ടു. ” ഞങ്ങള്‍ അന്ന് ലോകകപ്പ് കളിച്ചത് സച്ചിനു വേണ്ടിയായിരുന്നു. ഇത്തവണ അത് കോഹ്ലിക്കു വേണ്ടിയാണ്. അദ്ദേഹം ടീമിനായി 100 ശതമാനത്തിലേറെ നല്‍കാറുണ്ട് ”

Virat Kohli and Sachin Tendulkar

കോഹ്ലിയും ഇത്തവണ ലോകകപ്പ് പ്രതീക്ഷയോടെയാണ് കാണുക എന്ന് സേവാഗ് പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരുലക്ഷം ആളുകൾ നിങ്ങളെ നോക്കികാണും. പിച്ചുകൾ എങ്ങനെ പെരുമാറുമെന്ന് വിരാടിന് അറിയാം. അദ്ദേഹം ഒരുപാട് റൺസ് നേടുമെന്നും ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. സേവാഗ് കൂട്ടിചേര്‍ത്തു.