ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ അവനാകും റൺ വേട്ടക്കാരൻ -വമ്പൻ പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം

ലോകക്രിക്കറ്റിലെ ഏറ്റവും വമ്പൻമാരുടെ പോരാട്ടം എന്ന് വിശേഷണം നേടിയ വരാനിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി ക്രിക്കറ്റ്‌ ആരാധകർ ആവേശത്തോടെ കാത്തിരിപ്പ് ഇപ്പോൾ തുടരുകയാണ്. ഓഗസ്റ്റ് ആദ്യ വാരം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇരു ടീമുകളും അഞ്ച് ടെസ്റ്റുകളിൽ പരസ്പരം പോരാടും. ക്രിക്കറ്റിൽ ഏറ്റവും ആരാധക പിന്തുണയുള്ള രണ്ട് ടീമുകളിൽ ആരാകും പരമ്പര ജയിക്കുകയെന്നതും വളരെ ശ്രദ്ധേയമാണ്.സ്വന്തം മണ്ണിൽ ഇംഗ്ലണ്ട് ടീം പ്രതികാരത്തിനായി ഇറങ്ങുമ്പോൾ ടീം ഇന്ത്യ ഇതിഹാസ നേട്ടമാണ് സ്വപ്നം കാണുന്നത്.

എന്നാൽ ഇപ്പോൾ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ നായകൻ കോഹ്ലി ബാറ്റിംഗിലെ ഏറ്റവും വലിയ റൺസ് സ്കോററാകുമെന്ന് പ്രവചിക്കുകയാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഈ പരമ്പര കോഹ്ലിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലക്കുമെന്ന് പറഞ്ഞ പനേസർ ഇന്ത്യൻ ടീം ഏറെ കരുത്തുറ്റ നിരയുമായി പോരാടുവാൻ ഉറപ്പിച്ചാണ് ഇറങ്ങുന്നത് എന്നും ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പ് നൽകി.

“ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഇത് കരിയറിലെ ഏറ്റവും മഹത്തായടെസ്റ്റ് പരമ്പരയാകുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.ഈ പരമ്പരയിൽ അദ്ദേഹം തന്നെ ഏറ്റവും കൂടുതൽ റൺസ് അടിച്ച ബാറ്റ്സ്മാനാകും.ഈ പരമ്പര വിരാട് കോഹ്ലി :ജെയിംസ് അൻഡേഴ്സൺ പോരാട്ടം കൂടിയാകും.പരമ്പരയുടെ ഏറ്റവും വലിയ ആകർഷണവും അത് തന്നെ.ഇന്ത്യൻ ടീം ഈ പരമ്പര നിലവിലെ ഫോം വെച്ച് അനായാസം നേടാം “മുൻ ഇംഗ്ലണ്ട് സ്പിന്നാർ വാചാലനായി.

ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷമാകും ടീം ഇന്ത്യ ഏറെ പ്രധാനപ്പെട്ട ടെസ്റ്റ് പരമ്പരക്കായിട്ടുള്ള ഒരുക്കങ്ങൾ ആരംഭിക്കുക.കിവീസ് എതിരായ ഫൈനലിനായി ഇന്ത്യൻ സംഘം ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക് പറക്കും.ഇപ്പോൾ ഇന്ത്യൻ സ്‌ക്വാഡും ഒപ്പം കോച്ചിംഗ് സ്റ്റാഫുകളും മുംബൈയിൽ ക്വാറന്റൈനിലാണ്.