അനുഷ്‍ക കോഹ്ലി ദമ്പതികൾക്ക്‌ പെൺകുഞ്ഞ് : പുതിയ അദ്ധ്യായമെന്ന് കോഹ്ലി

വിരാട് കോലിക്കും അനുഷ്ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു . മുംബൈയിലെ  ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അനുഷ്ക ശര്‍മ്മ  ഇന്ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയതെന്നാണ് ഇന്ത്യ ടുഡേ  അടക്കം മാധ്യമങ്ങൾ  റിപ്പോര്‍ട്ട്  ചെയ്യുന്നത്. 2020 ആഗസ്റ്റിലാണ് മാതാപിതാക്കള്‍ ആവാന്‍ പോവുകയാണെന്ന് ദമ്പതികള്‍  പ്രഖ്യാപനം നടത്തിയത് .

വിരാട് കോലി ട്വിറ്ററിലൂടെയാണ് പെണ്‍കുഞ്ഞിന്‍റെ പിതാവായ വിവരം പുറത്ത് വിട്ടത്.  ആരാധകർ അടക്കം  പലരും ഇതിനെ ഏറെ സന്തോഷത്തോടെയാണ്  കോഹ്‌ലിയുടെ ട്വിറ്റർ  പ്രഖ്യാപനത്തെ  വരവേറ്റത് .

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടേയും സ്നേഹത്തിനും ആശംസയ്ക്കും നന്ദിയുണ്ടെന്നും കോലി ട്വീറ്റില്‍ വിശദമാക്കുന്നു . നേരത്തെ ഡിസംബര്‍ 2017ലാണ് ഇരുവരും വിവാഹിതരായത്.

നേരത്തെ ഭാര്യ അനുഷ്‍കയുടെ പ്രസവത്തെ തുടർന്നാണ് നായകൻ കോഹ്ലി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുവാൻ തീരുമാനിച്ചത് .താരത്തിന് പകരം ഉപനായകൻ രഹാനെയാണ് ഇന്ത്യൻ ടീമിനെ ശേഷിക്കുന്ന  മൂന്ന്‌ ടെസ്റ്റ് മത്സരങ്ങളിൽ നയിക്കുന്നത് .