ഇത്രയും ഗതികെട്ട ക്യാപ്റ്റന്‍ വേറെയുണ്ടോ ?

India v England - 3rd One Day International

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിക്ക് ടോസ് നഷ്ടപ്പെട്ടു. ഇംഗ്ലണ്ട് പരമ്പരയില്‍ വെറും 2 തവണ മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിക്ക് ടോസ് നഷ്ടമായത്. ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചതോടെ, വീരാട് കോഹ്ലി 200ാം അന്താരാഷ്ട്ര മത്സരത്തിലാണ് ഇന്ത്യയെ നയിച്ചത്.

മഹേന്ദ്ര സിങ്ങ് ധോണി (332), മുഹമ്മദ് അസ്ഹറുദ്ദീന്‍ (221) എന്നിവര്‍ക്ക് ശേഷം ഇന്ത്യയെ 200 മത്സരത്തില്‍ നയിച്ച ആദ്യ ക്യാപ്റ്റനാണ് വീരാട് കോഹ്ലി. ഈ മത്സരങ്ങളില്‍ 85 തവണെയാണ് കോഹ്ലിക്ക് ടോസ് വിജയിക്കാനായത്. 100 മത്സരങ്ങളെങ്കിലും നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും കുറവ് ടോസ് വിജയ ശതമാനം കുറവ് വീരാട് കോഹ്ലിക്കാണ്.

NAMEMATCHESTOSS WONTOSS LOSTWIN PERCENTAGE
MS DHONI33215817447.59
M AZHARUDHEEN2211259656.56
VIRAT KOHLI2008511542.5
S. GANGULY1959510048.71
KAPIL DEV108545450
RAHUL DRAVID104614358.65
ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ടോസ് വിജയ കണക്ക്

ടോസ് വിജയകണക്ക് നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ വിജയനിരക്ക് ടെസ്റ്റ് ക്രിക്കറ്റിലാണ്. ടി20 ഫോര്‍മാറ്റിലാണ് വീരാട് കോഹ്ലിക്ക് ഏറ്റവും കൂടുതല്‍ തവണ ടോസ് നഷ്ടപ്പെട്ടത്. 45 മത്സരങ്ങളില്‍ വെറും 18 തവണ മാത്രമാണ് വീരാട് കോഹ്ലിക്ക് ടോസ് വിജയിക്കാനായത്.

നിലവില്‍ ടീമിനെ നയിക്കുന്ന ക്യാപ്റ്റന്‍മാരില്‍ ഏറ്റവും കൂടുതല്‍ ടോസ് വിജയശതമാനം ഉള്ളത് വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡിനാണ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മോര്‍ഗനും മികച്ച റെക്കോഡാണ് ഉള്ളത്.

Virat Kohli Toss Statistics
Virat Kohli Toss Statistics
NAMEMATCHWON TOSSLOST TOSSWIN PERCENTAGE
K. POLLARD34181652.94
E. MORGAN180918950.55
A. FINCH85424349.41
K. WILLIAMSON161758646.58
D. KARUNARATNE28131546.42
V. KOHLI2008511542.50
TOSS RECORD OF CURRENT INTERNATIONAL CAPTIANS

ഇതുവരെ 44 താരങ്ങളാണ് രാജ്യാന്തര ടീമുകളെ 100ല്‍ കൂടുതല്‍ മത്സരങ്ങളില്‍ നയിച്ചട്ടുള്ളത്. അതില്‍ ഏറ്റവും കുറവ് ടോസ് വിജയ നിരക്കും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കോഹ്ലിക്കാണ്. മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ റിച്ചാര്‍ഡ്സണും കോഹ്ലിയുടെ അവസ്ഥയിലൂടെയാണ് കടന്നു പോയത്. 155 മത്സരങ്ങളില്‍ 66 മത്സരങ്ങളിലാണ് ടോസ് ഭാഗ്യം കടാക്ഷിച്ചത്.

NAMEMATCHWON TOSSLOST TOSSWIN PERCENTAGE
V. KOHLI2008511542.50
R. RICHARDSON155668942.58
M CLARKE139627744.60
B. LARA172779544.76
S. AHMED100455545